മുംബയ്: മഹാരാഷ്ട്ര അമരാവതിയിൽ ഉത്സവത്തിനിടെ മുത്തച്ഛൻ വാങ്ങിയ ബലൂൺ, ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് വീർപ്പിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം.
നാഗ്പൂരിൽ നിന്ന് 150 കിലോമീറ്റർ അകലെ അചൽപൂർ താലൂക്കിലെ ഷിൻദി ഗ്രാമത്തിൽ ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.
മഹാരാഷ്ട്രയിലെ കാർഷികോത്സവമായ തൻഹ പോള ഉത്സവത്തിനിടെയാണ് മുത്തച്ഛൻ കുട്ടിക്കായി ബലൂൺ വാങ്ങിയത്. ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് ബലൂൺ വീർപ്പിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സിലിണ്ടറിന്റെ ഒരു ഭാഗം കാലിൽ തട്ടി കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും കുട്ടി മരിച്ചു. അചൽപൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.