ബിഗ് ബോസ് നാലാം സീസണിൽ മത്സരാർത്ഥിയായി എത്തി ഇന്ന് മലയാളികൾക്കിടയിൽ വലിയൊരു ആരാധക വൃന്ദം സ്വഷ്ടിച്ച താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിൽ വിജയിയാകാതെ പുറത്തായെങ്കിലും താരത്തെ പറ്റിയുള്ള വാർത്തകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആറാട്ട് സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധേയനായി സന്തോഷ് വർക്കി റോബിനെ പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയമായിരിക്കുന്നത്.
ഡോ: റോബിനെ രൺബീർ കപൂറുമായി സാമ്യപ്പെടുത്തിയാണ് സന്തോഷ് വർക്കി സംസാരിച്ചത്. ആലിയ ഭട്ടുമായുള്ള വിവാഹത്തിന് മുമ്പ് രൺബീറിന് ദീപിക പദുക്കോണുമായി ബന്ധം ഉണ്ടായിരുന്നു. റോബിന്റെ കാര്യത്തിലുമിതാണ് സംഭവിച്ചതെന്ന് സന്തോഷ് ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിച്ചു.
'ഡോ. റോബിനെ കാണുമ്പോൾ എനിക്ക് രൺബീർ കപൂറിനെയാണ് ഓർമ്മ വരുന്നത്. കട്ട് വെച്ചല്ല, രൺബീർ കപൂറിന് ദീപിക പദുക്കോണുമായി ഒരു ബന്ധം ഉണ്ടായിരുന്നു. അത് ഒഴിവാക്കിയിട്ടാണ് ഇപ്പോൾ ആലിയ ഭട്ടിന്റെ പുറകെ പോയത്. അതേ കാര്യമാണ് റോബിന്റെ കാര്യത്തിലും തോന്നിയത്. പുള്ളി വളരെ അഗ്രസീവാണ് ഇനി വന്ന് തല്ലുമോ എന്നൊന്നും അറിയില്ല. ഉള്ള കാര്യം പറയുകയാണെങ്കിൽ അദ്ദേഹം അത്ര സ്‌ട്രെയിറ്റ് ഫോർവേഡ് ഒന്നുമല്ല, ഒരുപാട് കളികൾ അദ്ദേഹം കളിച്ചിട്ടുണ്ട്. അദ്ദേഹം അതിലൂടെ പണം ഉണ്ടാക്കുകയാണ്', എന്നാണ് സന്തോഷ് വർക്കി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |