തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹ വിഡിയോയുടെ ടീസർ ഇന്ന് പുറത്തിറങ്ങിയിരുന്നു. ബിയോണ്ട് ദി ഫെയറി ടെയ്‌ൽ എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രം സംവീധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോനാണ്. എന്നാൽ ടീസറിനൊപ്പം നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും മറ്റൊരു വിശേഷമാണ് ആരാധകർ ചർച്ച ചെയ്യുന്നത്.
നയൻതാര ഗർഭിണിയാണോ എന്ന് സംശയത്തിനിട നൽകുകയാണ് വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രം സ്റ്റോറിയായി പങ്കുവച്ച ഒരു ചിത്രം . നയൻതാരയ്ക്കും കുട്ടികൾക്കുമൊപ്പമുള്ള ചിത്രമാണ് വിഘ്നേഷ് പങ്കുവച്ചത്. കൊച്ചുകുട്ടികൾക്കൊപ്പം പോസ് ചെയ്യുന്ന ചിത്രത്തിന് കുട്ടികൾക്കൊപ്പം കുറച്ചു സമയം , ഭാവിക്കായി പരിശീലിക്കുക എന്ന അടിക്കുറിപ്പാണ് വിഘ്നേഷ് നൽകിയത്. വിഘ്നേഷ് ചിത്രങ്ങൾ പുറത്തുവിട്ടതോടെ നയൻതാര ഗർഭിണിയാണോയെന്ന ചോദ്യം ആരാധകർ ഉന്നയിച്ചുതുടങ്ങി. എന്നാൽ ഇതിന് മറുപടി നൽകാൻ ഇതുവരെ ദമ്പതികൾ തയ്യാറായിട്ടില്ല
ഈ വർഷം ജൂൺ 9നായിരുന്നു വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. മഹാബലിപുരത്ത് നടന്ന വിവാഹച
ടങ്ങിൽ രജനികാന്ത്, ഷാരൂഖ് ഖാൻ, അജിത് കുമാർ, വിജയ് സേതുപതി തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. വിവാഹശേഷമുള്ള ജീവിതത്തിലെ നിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. വിദേശത്ത് ഹണിമൂൺ ആഘോഷിക്കുന്ന ചിത്രങ്ങൾ വൈറലാകുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |