നടൻ വിജയൻ കാരന്തൂർ കരൾ രോഗത്തിന് ചികിത്സയിൽ. കഴിഞ്ഞ മൂന്ന് മാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെ വിജയൻ തന്നെയാണ് അസുഖ വിവരം പുറത്തുവിട്ടത്. കരൾ മാറ്റിവയ്ക്കൽ മാത്രമാണ് ഏകപോംവഴിയെന്നും അദ്ദേഹം പറയുന്നു.
തനിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും, കരൾ ദാതാവിനെ കണ്ടെത്താൻ സഹായിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു. 'O' പോസിറ്റീവ് രക്തഗ്രൂപ്പിൽപ്പെട്ട കരളാണ് ആവശ്യം. കരൾ നൽകാൻ തയ്യാറുള്ളവർ 7994992071 ഈ നമ്പറിൽ ബന്ധപ്പെടണമെന്നും വിജയൻ കാരന്തൂർ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പ്രിയപ്പെട്ടവരേ, കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണ്. ലിവർ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് ഏക പോംവഴി. ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ . തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു ...........
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |