കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നവരാത്രി ആഘോഷിക്കുകയാണ് ജനങ്ങൾ. ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളും സ്ഥാപനങ്ങളും അലങ്കരിച്ചു കഴിഞ്ഞു. ഇതിൽ വിശാഖപട്ടണത്തിലെ ഒരു ക്ഷേത്രം നവരാത്രി ആഘോഷങ്ങൾക്കായി അലങ്കരിച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്. 135 വർഷം പഴക്കമുള്ള വാസവി കന്യകാ പരേമശ്വരി ദേവീ ക്ഷേത്രമാണ് നവരാത്രി പൂജകൾക്കായി വ്യത്യസ്തമായി അലങ്കരിച്ചത്. എട്ടു കോടി രൂപയുടെ കറൻസി നോട്ടുകളും സ്വർണാഭരണങ്ങളും കൊണ്ടാണ് ക്ഷേത്രം അലങ്കരിച്ചത്.
ക്ഷേത്രം അലങ്കരിക്കാനുപയോഗിച്ച നോട്ടുകളും സ്വർണാഭരണങ്ങളും എല്ലാം നാട്ടുകാരുടേതാണ്. എന്നാൽ ഇവ ക്ഷേത്രട്രസ്റ്റിലേക്ക് പോകില്ല. നവരാത്രി ആഘോഷങ്ങൾക്ക് ശേഷം അതെല്ലാം നാട്ടുകാർക്ക് തന്നെ തിരികെ നൽകുമെന്ന് ക്ഷേത്രട്രസ്റ്റ് ഭാരവാഹികൾ വാർത്താ ഏജൻസിയോട് പറഞ്ഞു. പശ്ചിമ ബംഗാൾ, അസം, ത്രിപുര, ഒഡീഷ, ബിഹാർ എന്നിവിടങ്ങളിലാണ് നവരാത്രി ആഘോഷങ്ങ& മറ്റിടങ്ങളിലേക്കാള്‍ കെങ്കേമമായി ആഘോഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |