കൊച്ചി: ഇന്ത്യയിലെയും യു.എ.ഇയിലെയും പ്രമുഖ ജുവലറികളിലൊന്നായ ഭീമയുടെ ഏറ്റവും വലിയ ഷോറൂം വിശാഖപട്ടണത്ത് പ്രവർത്തനം ആരംഭിച്ചു. നടി നിക്കി ഗൽറാണിയും ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ. ബി. ഗോവിന്ദനും ചേർന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു.
ഭീമയുടെ പ്രധാന വിപണിയായ വിശാഖപട്ടണത്ത് പുതിയ ഷോറൂം തുറക്കുന്നത് ഏറെ പ്രാധാന്യവും സന്തോഷവുമുള്ള കാര്യമാണ്. വിശ്വാസം, പരിശുദ്ധി, സുതാര്യത എന്നിവയിൽ വിശ്വസ്തത പുലർത്തി ഉപഭോക്താക്കൾക്ക് തുടർന്നും മികച്ച സേവനം ലഭ്യമാക്കുമെന്നും ഡോ. ബി. ഗോവിന്ദൻ പറഞ്ഞു.
ബി. ഐ. എസ് 916 ഹാൾമാർക്ക് സ്വർണാഭരണങ്ങൾ, ആന്റിക് ആഭരണ കളക്ഷൻ, ഡയമണ്ട്, പ്ളാറ്റിനം, വെള്ളി ആഭരണങ്ങൾ, ബ്രൈഡൽ ക്ളക്ഷൻ, ജെംസ്റ്റോൺ തുടങ്ങി വിപുലമായ ആഭരണശേഖരമാണ് ഷോറൂമിൽ സജ്ജമാക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |