തിരുവനന്തപുരം: വൈസ്ചാൻസലർക്കൊപ്പം കാലാവധി അവസാനിച്ച സാങ്കേതിക സർവകലാശാലാ പി.വി.സി ഡോ.അയൂബ് നിയമവിരുദ്ധമായി തുടരുന്നതായും പുറത്താക്കണമെന്നും ഗവർണർക്ക് പരാതി.
ഡോ.അയൂബിനെ നീക്കം ചെയ്ത് പുതിയ പി.വി.സിയെ നിയമിക്കാൻ വി.സിക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
സർവീസിലുള്ള പ്രൊഫസറെ വി.സിയുടെ ശുപാർശയിലാണ് സിൻഡിക്കേറ്റ് പി.വി.സിയായി നിയമിക്കേണ്ടത്. ഡോ.എസ്. അയൂബ് മാർച്ച് 31ന് വിരമിച്ച ശേഷവും പദവിയിൽ തുടരുകയാണ്. വി.സി സ്ഥാനത്തു നിന്ന് സുപ്രീംകോടതി പുറത്താക്കിയ ഡോ. രാജശ്രീ ഔദ്യോഗിക കാർ തിരികെ നൽകി പദവിയൊഴിഞ്ഞ ശേഷവും പി.വി.സി വാഴ്സിറ്റിയിലെത്തിയിരുന്നു. വി.സിയുടെ താത്ക്കാലിക ചുമതലയുള്ള പ്രൊഫ. സിസാ തോമസ് ഇന്നലെ ചുമതലയേൽക്കാനെത്തിയപ്പോൾ പി.വി.സി വിട്ടുനിന്നു.
വിരമിച്ചശേഷവും തുടർന്ന കണ്ണൂർ യൂണിവേഴ്സിറ്റി പി.വി.സിയെ പുറത്താക്കിയത് ഗവർണറും കോടതിയും ശരിവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |