കൊച്ചി: അധികവ്യവസ്ഥകളിൽ പ്രതിഷേധിച്ച് ഹോളിവുഡ് സിനിമ 'അവതാർ 2' പ്രദർശിപ്പിക്കേണ്ടെന്ന് സംസ്ഥാനത്തെ തിയേറ്ററുടമകളുടെ സംഘടനയായ ഫുയേക് തീരുമാനിച്ചു. എന്നാൽ, മൾട്ടിപ്ളക്സുകൾ ഡിസംബർ 16 മുതൽ സിനിമ പ്രദർശിപ്പിക്കും. മലയാളം ഒഴികെയുള്ള സിനിമകളുടെ ടിക്കറ്റ് നിരക്കിന്റെ പകുതി വീതം തിയേറ്ററുടമകൾക്കും വിതരണക്കാർക്കും നൽകുന്നതാണ് നിലവിലെ വ്യവസ്ഥ. വരുമാനത്തിൽ 60 ശതമാനം വേണമെന്നും മൂന്നാഴ്ച തുടർച്ചയായി സിനിമ പ്രദർശിപ്പിക്കണമെന്നും വിതരണക്കാർ ആവശ്യപ്പെട്ടതിനാലാണ് തീരുമാനമെന്ന് ഫുയേക് പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |