SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.09 PM IST

തണുപ്പുകാലത്ത് ചുണ്ട് വിണ്ടുകീറി ബുദ്ധിമുട്ടുന്നുണ്ടോ; ഇനി പ്രശ്‌നം അകറ്റാം വീട്ടിൽ തന്നെ

Increase Font Size Decrease Font Size Print Page
lip

തണുപ്പുകാലമായാൽ തൊലി വലിഞ്ഞുമുറുകി ഡ്രൈ ആകുന്നതും ചുണ്ട് പൊട്ടുന്നതും കാലിൽ വിണ്ടുകീറൽ പ്രശ്‌നം രൂക്ഷമാകുന്നതുമെല്ലാം സ്ഥിരം പതിവാണ്. തണുപ്പ് ഏറുന്ന മുറയ്‌ക്കാണ് ചുണ്ട് പൊട്ടുന്ന പ്രശ്‌നം രൂക്ഷമാകുന്നത്. ഇത് ഒഴിവാക്കാൻ പലരും ചെയ്യുന്നൊരു വിദ്യയാണ് ചുണ്ട് ഉമിനീർ കൊണ്ട് നൊട്ടി നുണയുന്നത്. എന്നാൽ ഇത് പ്രശ്‌ന പരിഹാരം ഉണ്ടാകുന്നതിന് പകരം കൂടുതൽ പ്രശ്‌നം രൂക്ഷമാകാനേ സഹായിക്കൂ. കാരണം ചുണ്ട് കൂടുതൽ വരളാൻ അതിടയാക്കും. പിന്നെയെങ്ങനെ ചുണ്ട് പൊട്ടുന്ന പ്രശ്‌നം അകറ്റാം എന്ന് നോക്കാം.

ചുണ്ടിന് ആരോഗ്യത്തിന് വളരെ നല്ലതാണ് വെളിച്ചെണ്ണ. രാവിലെ എഴുന്നേറ്റ് മുഖം കഴുകുന്നതിന് മുൻപായും കുളിക്കുന്നതിന് മുൻപായും ചുണ്ടിൽ വെളിച്ചെണ്ണ തൊട്ട് പുരട്ടുക. കുളിക്കിടയിൽ ഉപയോഗിക്കുന്ന കെമിക്കലുകളൊന്നും ചുണ്ടിൽ പറ്റുന്നില്ലെന്ന് ഉറപ്പുവരുത്തണം.

ഏത് കാലാവസ്ഥയിലും വീട്ടിൽ വളർത്താവുന്ന ഒരു ചെടിയാണ് കറ്റാർവാഴ. ഈ കറ്റാർവാഴയുടെ ഇലയിൽ അടങ്ങിയ ജെൽ എടുത്ത് രണ്ട്നേരം മൃദുവായി ചുണ്ടിൽ തേയ്‌ക്കുക. അൽപനേരത്തിന് ശേഷം മൃദുവായി തുടച്ചുകളയുകയും ആകാം.

ഇനി ഏതൊരു വീട്ടിലും ഉള‌ള ഒന്നാണ് തേനും പഞ്ചസാരയും. ഇവ ഉപയോഗിച്ചും ചുണ്ട് പൊട്ടുന്ന പ്രശ്‌നം അകറ്റാം. തേനും പഞ്ചസാരയും ചേർത്ത് കുഴമ്പ് പരുവമാക്കിയ മിശ്രിതം ചുണ്ടിൽ തേയ്‌ക്കണം. ശേഷം മൃദുവായി ഉരച്ച് പിടിപ്പിക്കുക. ശേഷം അത് തുണിയിൽ വെള‌ളം പുരട്ടി മൃദുവായി തുടച്ചുകളയാം. ഇവയെല്ലാം ചുണ്ടിന്റെ ഭംഗി നൈസർഗികമായി വർദ്ധിപ്പിക്കുമെന്നതിൽ സംശയിക്കേണ്ട.

TAGS: HEALTH, LIFESTYLE HEALTH, LIP CARE, COLD ATMOSPHERE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY