SignIn
Kerala Kaumudi Online
Tuesday, 19 November 2024 4.09 AM IST

കള്ളൻമാർ കപ്പയും പൊക്കും!

Increase Font Size Decrease Font Size Print Page
kappa

കോട്ടയം. പത്ത് രൂപയ്ക്ക് പോലും വേണ്ടാതെ കിടന്ന കപ്പയ്ക്ക് പൊടുന്നനെ വിലകയറി വി.ഐ.പി ആയതോടെ മൂടോടെ പറമ്പിൽ നിന്ന് മോഷ്ടിക്കുന്ന സംഭവങ്ങൾ കൂടി. 40ന് മുകളിലാണ് കപ്പയ്ക്ക് വില. കറുകച്ചാൽ, വാഴൂർ പഞ്ചായത്തുകളിലാണ് മൂട് കണക്കിന് കപ്പ അടുത്തിടെ മോഷണം പോയത്.

മാന്തുരുത്തിയിൽ ചേന്നാട്ട് സ്വദേശി ജിമ്മിച്ചൻ പാട്ടത്തിനെടുത്ത കൃഷിയിടത്തിലെ 150 മൂട് കപ്പ മോഷണം പോയതാണ് അവസാനത്തെ സംഭവം. കപ്പയ്ക്ക് നല്ല വിലയായതോടെ കർഷകർ കൃഷിയിടത്തിന് കാവലിരിക്കേണ്ട ഗതികേടിലാണ്.

പൊന്നും വിലയായി.

കപ്പയ്ക്ക് തുടക്കത്തിലുണ്ടായ ക്ഷാമത്തെ തുടർന്നാണ് വിലകയറിയതെങ്കിലും കൃഷി വ്യാപകമായതോടെ ഉത്പാദനം കൂടി. എന്നിട്ടും കാര്യമായി വില കുറഞ്ഞില്ല. ക്രിസ്മസ്, ന്യൂ ഇയർ സീസണായതോടെ വൻ ഡിമാൻഡാണ്. ടൂറിസം മേഖല സജീവമായതും കപ്പയ്ക്ക് വി.ഐ.പി പരിഗണന കിട്ടി. ഷാപ്പുകളിൽ ഉൾപ്പെടെ കപ്പ പുഴുക്കിന് ആവശ്യക്കാരേറി.

TAGS: LOCAL NEWS, KOTTAYAM, KAPPA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.