ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വ്യക്തി എന്ന വിശേഷണം സ്വന്തമാക്കിയിരിക്കുകയാണ് ഇറാൻ സ്വദേശി. 65.24 സെന്റിമീറ്റർ മാത്രമാണ് അഫ്ഷിൻ ഇസ്മെയ്ൽ ഗദർസാദെ എന്ന വ്യക്തിയുടെ ഉയരം. 72.10 സെന്റിമീറ്റർ ഉയരമുള്ള കൊളംബിയൻ സ്വദേശി എഡ്വാർഡ് നിനോ ഹെർണാൻഡസിന്റെ റെക്കോർഡാണ് ഈ 20കാരൻ തകർത്തത്.
ഉയരക്കുറവിനുള്ള ലോക റെക്കോർഡ് അംഗീകരിച്ച ഗിന്നസ് ബുക്ക് അഫ്ഷിനു സർട്ടിഫിക്കറ്റ് നൽകി. തന്റെ എല്ലാ സ്വപ്നങ്ങളും ഇനി സാക്ഷാത്കരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗിന്നസ് റെക്കോർഡ് ലഭിച്ചതിന് പിന്നാലെ അഫ്ഷിൻ പറഞ്ഞു. ഇറാനിലെ പടിഞ്ഞാറൻ അസർബെെജാൻ പ്രവിശ്യയിലെ ബുക്കാൻ കൗണ്ടിയിലാണ് അഫ്ഷിൻ താമസിക്കുന്നത്. ജനിച്ചമ്പോൾ വെറും 700 ഗ്രാം മാത്രമായിരുന്നു ഭാരം. 20 വർഷം കൊണ്ട് ഭാരം 6.5 കിലോഗ്രാമായി.
View this post on Instagram A post shared by Guinness World Records (@guinnessworldrecords)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |