രാകേഷ് ഗോപന്റെ ചിത്രത്തിൽ
രാധിക രാധാകൃഷ്ണൻ നായകൻ
അനൂപ് മേനോൻ ജയരാമൻ എന്ന രാഷ്ട്രീയം പ്രവർത്തകനാകുന്നു. മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തനമാണ് ജയരാമന്റേത്.രാഷ്ട്രീയം തൊഴിലാക്കിയ നമ്മുടെ നാട്ടിൽ കണ്ടുവരുന്നവരുടെ കൂട്ടത്തിൽ ജയരാമനെ ഉൾപ്പെടുത്താം. എം.എൽ. എ ആയശേഷം വിവാഹം എന്നതാണ് ജയരാമന്റെ തീരുമാനം. രാകേഷ് ഗോപൻ രചനയും സംവിധാനവും നിർവഹിക്കുന്ന തിമിംഗലം എന്ന ചിത്രത്തിൽ അനൂപ് മേനോനൊപ്പം ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊളിറ്റിക്കൽ സറ്റയർ എന്ന ഗണത്തിൽപ്പെട്ട ചിത്രത്തിൽ രാധിക രാധാകൃഷ്ണനാണ് നായിക. സണ്ണി വെയ്ൻ - അലൻസിയർ അഭിനയിച്ച സിനിമയിൽ ഏറ്റവും ശക്തയായ സ്ത്രീസാന്നിദ്ധ്യമായ ഷീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രാധികയുടെ രണ്ടാമത്തെ ചിത്രമാണിത്. ടിവി അവതാരകയായും വോയ്സ് ഓവർ ആർട്ടിസ്റ്റായും നർത്തകിയായും രാധിക തിളങ്ങിയിട്ടുണ്ട്. ജഗദീഷ്, വിജയരാഘവൻ, മണിയൻപിള്ള രാജു, കോട്ടയം രമേശ്, നന്ദു, കുഞ്ഞികൃഷ്ണ ൻ മാഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഡിസംബർ 21ന് തിരുവനന്തപുരം വിഴിഞ്ഞത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. ജയ്പൂർ, മുംബയ് എന്നിവിടങ്ങളും ലൊക്കേഷനായിരിക്കും. ഗാനരചന ബി.കെ. ഹരിനാരായണൻ, സംഗീതം: ബിജിബാൽ. പ്രൊഡക്ഷൻ കൺട്രോളർ എസ്. മുരുകൻ. വി.എം.ആർ. ഫിലിംസിന്റെ ബാനറിൽ സജിമോൻ ആണ് നിർമ്മാണം. പി.ആർ.ഒ. വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |