തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ നാനി നായകനാകുന്ന പുതിയ ചിത്രത്തിൽ മൃണാൾ താക്കൂർ നായിക.നവാഗതനായ ഷൗര്യൂവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഇതാദ്യമായി നാനിയും മൃണാൾ താക്കൂറും ഒരുമിക്കുന്നു. സീതാരാമം എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ആരാധകരെ നേടിയ താരമാണ് മൃണാൾ. നാനി 30എന്നാണ് ചിത്രത്തിന് താത്കാലികമായി നൽകുന്ന പേര്. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സ് പുറത്തിറങ്ങി. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖാപിക്കും .ഹൃദയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി മാറിയ ഹിഷാം അബ്ദുൽ വഹാബ് ആണ് സംഗീത സംവിധാനം.മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി, മൂർത്തി കെ. എസ് എന്നിവർ ചേർന്നാണ് നിർമാണം. പി.ആർ. ഒ ശബരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |