അനൂപ് മേനോനെ നായകനാക്കി രാകേഷ് ഗോപൻ രചനയും സംവിധാനവും നിർവഹിക്കുന്ന തിമിംഗലവേട്ട എന്ന ചിത്രത്തിൽ ആത്മീയ രാജൻ നായിക. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത് ആദ്യമാണ്. ജോസഫിലൂ
ടെ ശ്രദ്ധേയയായ ആത്മീയ ജോൺ ലൂഥറിൽ ജയസൂര്യയുടെ നായികയായി അഭിനയിച്ചിരുന്നു.ഉണ്ണിമുകുന്ദൻ നായകനായ ഷെഫീക്കിന്റെ സന്തോഷം ആണ് ആത്മീയയുടേതായി അവസാനം റീലീസ് ചെയ്ത ചിത്രം. അതേസമയം തിമിംഗലവേട്ടയിൽ
അഡ്വ.ജയരാമാൻ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി , ജഗദീഷ്, വിജയരാഘവൻ, മണിയൻപിള്ള രാജു, കോട്ടയം രമേശ്, നന്ദു, കുഞ്ഞികൃഷ്ണ ൻ മാഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. വി.എം.ആർ. ഫിലിംസിന്റെ ബാനറിൽ സജിമോൻ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |