ചിത്രീകരണം വണ്ടിപ്പെരിയാറിൽ ആരംഭിച്ചു
പ്രശസ്ത നടനും തിരക്കഥാകൃത്തും നിർമ്മാതാവുമായ ചെമ്പൻ വിനോദ് ജോസിന്റെ ഇളയ സഹോദരൻ ഉല്ലാസ് ചെമ്പൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം വണ്ടിപ്പെരിയാറിൽ ആരംഭിച്ചു. ചെമ്പൻ വിനോദും ലുക്‌മാനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെമ്പോസ്കി മോഷൻ പിക്‌ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ് നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ്. ചെമ്പൻ നിർമ്മിച്ച കുഞ്ചാക്കോ ബോബൻ ചിത്രം ഭീമന്റെ വഴിയിലൂടെ ശ്രദ്ധേയായ മേഘ തോമസ് ആണ് നായിക. ഭീമന്റെ വഴിക്ക് ചെമ്പൻ തന്നെയാണ് രചന നിർവഹിച്ചത്.അഷ്റഫ് ഹംസ രചനയും സംവിധാനവും നിർവഹിച്ച ചിത്രീകരണം പൂർത്തിയായ സുലേഖ മൻസിലിനുശേഷം ചെമ്പോസ്കി മോഷൻ പിക്‌ചേഴ്സിന്റെ ബാനറിൽ ചെമ്പൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ്. ലുക്മാനും അനാർക്കലി മരിക്കാറും നായകനും നായികയുമായി അഭിനയിച്ച സുലേഖ മൻസിലിൽ ചെമ്പൻ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.അതേസമയം
ചെമ്പൻ തിരക്കഥ എഴുതി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിൽ ഉല്ലാസ് പൊലീസ് വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. പാമ്പിച്ചി എന്ന ഹ്രസ്വചിത്രമാണ് ഉല്ലാസിന്റെ ആദ്യ സംവിധാന സംരംഭം. വടക്കൻ കേരളത്തിലെ പൊട്ടൻ തെയ്യത്തെയും തോറ്റം പാട്ടിനെയും പ്രമേയമാക്കിയാണ് പാമ്പിച്ചി ഒരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |