പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ഹനുമാൻ മേയ് 12 ന് തിയേറ്രറുകളിൽ. ഹനുമാന്റെ ശക്തികൾ ഉൾക്കൊള്ളുന്ന പുരാണത്തിന്റെ ഒരു നേർക്കാഴ്ചയായിരിക്കും ചിത്രം സമ്മാനിക്കുക. തേജ സജ്ജയാണ് ഹനുമാൻ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമൃത അയ്യർ, വരലക്ഷ്മി ശരത് കുമാർ, വിനയ് റായ്, രാജ് ദീപക് ഷെട്ടി, വെണ്ണല കിഷോർ, ഗെറ്റപ്പ് ശ്രീനു, സത്യ എന്നിവരാണ് മറ്റ് താരങ്ങൾ. പ്രൈം ഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ. നിരഞ്ജൻ റെഡ്‌ഡി നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദശരഥി ശിവേന്ദ്ര നിർവഹിക്കുന്നു. പി .ആർ. ഒ ശബരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |