തലയോലപ്പറമ്പ്: തലയോലപ്പറമ്പ് മുദ്റ കൾച്ചറൽ ആൻഡ് ആർട്ട്‌സ് സൊസൈറ്റി അഖില കേരളാടിസ്ഥാനത്തിൽ നടത്തുന്ന 14-ാമത് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ചെറുകഥ മത്സരത്തിനുള്ള രചനകൾ ക്ഷണിച്ചു. കഥാകൃത്തിന്റെ പ്രായപരിധി 40 വയസ്. ആനുകാലികങ്ങളിലോ പുസ്തകങ്ങളിലോ പ്രസിദ്ധീകരിച്ചവ പരിഗണിക്കില്ല. രചനകൾ ലഭിക്കേണ്ട അവസാന തീയതി ജനുവരി 28. അയക്കേണ്ട വിലാസം: മുദ്റ കൾച്ചറൽ ആൻഡ് ആർട്ട്‌സ് സൊസൈറ്റി, കെ.ആർ ആഡിറ്റോറിയം, തലയോലപ്പറമ്പ്. പി.ഒ കോട്ടയം 686605. ഫോൺ: 9446205792, 9446424407.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |