SignIn
Kerala Kaumudi Online
Thursday, 25 April 2024 11.11 AM IST

ഉയിരിനും ഉലകിനും ഇത് ആദ്യ പൊങ്കൽ,​ മക്കൾക്കും നയൻതാരയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് വിഘ്‌നേഷ്

vignesh-shivan

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്കും സംവിധായകൻ വിഘ്‌നേഷ് ശിവനും 2022ലാണ് ഇരട്ട കുട്ടികൾ ജനിച്ചത്. ഉയിർ, ഉലകം എന്നാണ് മക്കളുടെ പേര്. മക്കൾക്കൊപ്പം ആദ്യ പൊങ്കൽ ആഘോഷിച്ചിരിക്കുകയാണ് താര ദമ്പതികൾ. ഇപ്പോഴിതാ മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിരിക്കുകയാണ് വിഘ്‌നേഷ്.

'നിങ്ങൾക്കും നിങ്ങളുടെ എല്ലാ പ്രിയപ്പെട്ടവർക്കും ഈ ലോകത്തെ എല്ലാ സന്തോഷങ്ങളും നേരുന്നു.' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ നയൻതാരയും മക്കളും ഉണ്ട്. എന്നാൽ കുട്ടികളുടെ മുഖം മറച്ചാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

A post shared by Vignesh Shivan (@wikkiofficial)

വാടകഗർഭധാരത്തിലൂടെയാണ് നയൻതാരയ്ക്കും വിഘ്‌നേഷ് ശിവനും ഇരട്ട ആൺകുഞ്ഞുങ്ങൾ ജനിച്ചത്. 'കണക്ട്' ആണ് നയൻതാരയുടെ തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ സിനിമ. അശ്വിൻ ശരവണൻ സംവിധാനം ചെയ്ത ഹൊറർ ചിത്രമാണ് കണക്ട്. മലയാളത്തിൽ ഗോൾഡ് ആണ് നയൻതാര നായികയായി അഭിനയിച്ച് അവസാനം റിലീസ് ചെയ്ത ചിത്രം.

2022 ജൂണിലാണ് നയൻതാര വിവാഹിതയായത്. ഏറെ നാൾ നീണ്ട പ്രണയത്തിനാെടുവിലായിരുന്നു നയൻതാരയുടെയും വിഘ്‌നേഷിന്റെയും വിവാഹം. നയൻതാര അഭിനയിച്ച നാനും റൗഡി താൻ എന്ന സിനിമയുടെ സംവിധായകൻ ആയിരുന്നു ഇദ്ദേഹം . മഹാബലിപുരത്ത് വെച്ച് ആഘോഷ പൂർണമായാണ് ഇവരുടെ വിവാഹം നടന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAYANTHARA, VIGNESH SHIVAN, PONKAL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.