കൊച്ചി പനമ്പള്ളി നഗറിൽ നമിത പ്രമോദിന്റെ സംരംഭമായ സമ്മർ ടൗൺ കഫേ എന്ന പേരിട്ട കഫേയുടെ പ്രവർത്തനം ആരംഭിച്ചു. പ്രിയ കൂട്ടുകാരിയുടെ കഫേ ഉദ്ഘാടനത്തിന് താരസുന്ദരിമാരായ അനു സിതാര, അപർണ ബാലമുരളി, രജിഷ വിജയൻ എന്നിവർ ഒന്നിച്ചെത്തി. നമിതയുടെ പ്രിയ സുഹൃത്ത് മീനാക്ഷി ദിലീപ് സാന്നിദ്ധ്യം അറിയിച്ചു. നാദിർഷയുടെ മക്കളായ ആയിഷ, ഖദീജ എന്നിവർക്കൊപ്പമാണ് മീനാക്ഷി എത്തിയത്. മീനാക്ഷിയും ആയിഷയും നമിതയുടെ അടുത്ത കൂട്ടുകാരികളാണ്. നടൻ കുഞ്ചൻ നമിതയ്ക്ക് ആശംസ അറിയിച്ചു.2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് സിനിമയിലൂടെയാണ് നമിത പ്രമോദ് അഭിനയരംഗത്തേക്ക് എത്തുന്നത്. നാദിർഷ സംവിധാനം ചെയ്ത ഈശോ ആണ് അവസാനം റിലീസ് ചെയ്ത ചിത്രം.
ഒ.ടി.ടി റിലീസായി എത്തിയ ചിത്രത്തിൽ ജയസൂര്യയാണ് നായകൻ. രജനീ, എതിരെ, എ. രഞ്ജിത് സിനിമ,ഇരവ്, ആണ് എന്നിവയാണ് നമിതയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |