കൊച്ചി: ലോ കോളേജിൽ സിനിമ പ്രചാരണ പരിപാടിയ്‌ക്കിടെ നിയമ വിദ്യാർത്ഥിയിൽ നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് പ്രതികരിച്ച് നടി അപർണ ബാലമുരളി. ഒരു സ്‌ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്ത് കൈവയ്‌ക്കുന്നത് ശരിയല്ലെന്ന് ഒരു ലോ കോളേജ് വിദ്യാർത്ഥി മനസിലാക്കിയില്ലെന്നത് ഗുരുതരമാണ്. സംഭവം തന്നെ വേദനിപ്പിച്ചതായി നടി പറഞ്ഞു. തങ്കം എന്ന സിനിമയുടെ പ്രചാരണ പരിപാടിയ്‌ക്കിടെയാണ് വിദ്യാർത്ഥി വേദിയിൽ കയറി നടിയുടെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കൈയിട്ട് സെൽഫിയെടുക്കാൻ ശ്രമിക്കുകയും ചെയ്‌തത്.
കൈയിൽ പിടിച്ച് എഴുന്നേൽപ്പിച്ചത് തന്നെ ശരിയല്ല പിന്നെയാണ് കൈ ദേഹത്തുവച്ച് നിർത്താൻ നോക്കിയത്. സംഭവത്തിൽ താൻ പരാതിപ്പെടുന്നില്ലെന്നും പിന്നാലെ പോകാൻ സമയമില്ലാത്തതിനാലാണ് ഇതെന്നും നടി പറഞ്ഞു. സംഭവം ഖേദകരമാണെന്നും താരത്തിനുണ്ടായ പ്രയാസത്തിൽ യൂണിയൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും ലോ കോളേജ് യൂണിയൻ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |