ലീഡ്......
ചരിത്രം എഴുതി ഷാരൂഖ് ചിത്രം
ഷാരൂഖ് ഖാൻ ചിത്രം പത്താൻ ബോക്സ് ഓഫീസിൽ ശരവേഗത്തിൽ കുതിക്കുന്നു. നാലുവർഷമായുള്ള എസ്.ആർ.കെ ആരാധകരുടെ കാത്തിരിപ്പ് വെറുതേയായില്ല. ആദ്യദിനം 100 കോടിക്കു മുകളിൽ വാരിയ പത്താൻ രണ്ടാം ദിനത്തിൽ ആഗോളതലത്തിൽ നേടിയത് 235 കോടി എന്നു ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്തു. ആദ്യ ദിനം തമിഴ്‌നാട്ടിൽ നിന്ന് നേടിയത് നാലുകോടിയാണ്. കേരളത്തിൽ നിന്ന് ആദ്യദിനത്തിൽ 1.90 കോടി കളക്‌ഷൻ നേടി. ബോളിവുഡിൽ പുതുചരിത്രം കുറിക്കുകയാണ് പത്താൻ. ഒരു ഷാരൂഖ്‌ഖാൻ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്പണിങ് കളക്‌ഷനെന്ന് ആരാധകർ. ഷാരൂഖ് ഖാന്റേതായി ഇതിനു മുൻപ് റിലീസ് ചെയ്ത സീറോ ആദ്യ ദിനം ആകെ കളക്ട് ചെയ്ത് 193 കോടിയായിരുന്നു. പത്താൻ ആദ്യ ദിനം ലോകമാകെ വാരിയത് 100 കോടിയും.
സൽമാൻ ഖാന്റെ അതിഥിവേഷമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഷാരൂഖ് ഖാനും ദീപിക പദുകോണും ഒരുമിച്ചുള്ള ഗാനരംഗങ്ങൾ, ജോൺ എബ്രഹാമിന്റെ പ്രതിനായക വേഷം, എല്ലാം പത്താനിൽ കൃത്യമായിരുന്നു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം യഷ്‌രാജ് ഫിലിംസ് ആണ് നിർമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |