SignIn
Kerala Kaumudi Online
Friday, 26 April 2024 7.07 AM IST

135ാമത് അരുവിപ്പുറം പ്രതിഷ്ഠാ വാർഷികവും മഹാശിവരാത്രി ആഘോഷവും

നെയ്യാറ്റിൻകര: ശ്രീനാരായണ ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിലെ 135-ാമത് പ്രതിഷ്ഠാ വാർഷികവും മഹാശിവരാത്രി ആഘോഷവും ഫെബ്രുവരി 9 മുതൽ 18 വരെ നടക്കും. 9ന് വൈകിട്ട് 4ന് ബാലരാമപുരം പള്ളിവിളാകത്ത് വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പതാകയ്ക്ക് സ്വീകരണം, കൊടിമരപൂജ.6.15ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ തൃക്കൊടിയേറ്റും.

രാത്രി 7ന് നടക്കുന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. കൃഷ്ണൻകുട്ടി, എം.വി.ഗോവിന്ദൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.ടി.ബലറാം, വനിതാകമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി, തിരുവിതാംകൂ‌‌ർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി എം.എൽ.എ, പ്രമോദ് നാരായണൻ എം.എൽ.എ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി, ഡോ. ചിത്രാരാഘവൻ, എസ്.എൻ.ഡി.പി ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോ‌ർഡ് മെമ്പർ സ്വാമി വിശാലാനന്ദ, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവർ പങ്കെടുക്കും.ചടങ്ങിൽ ഡോ. ചിത്രാരാഘവനെ ആദരിക്കും.

11ന് വൈകിട്ട് 7ന് നടക്കുന്ന കാർഷിക വ്യാവസായിക സമ്മേളനം കേന്ദ്രവിദേശകാര്യവകുപ്പ് മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി. പ്രസാദ്, എം.എൽ.എമാരായ എം. വിൻസെന്റ്, പി.എസ്. സുപാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ എന്നിവർ പങ്കെടുക്കും.

12ന് രാവിലെ നടക്കുന്ന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. സ്വാമി ബോധിതീർത്ഥ അദ്ധ്യക്ഷത വഹിക്കും. ജി. സ്റ്റീഫൻ എം.എൽ.എ, സംസ്ഥാന വനിതാവികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി.റോസക്കുട്ടി എന്നിവർ പങ്കെടുക്കും. വൈകിട്ട് 7ന് സ്വാമി സാന്ദ്രനന്ദ നയിക്കുന്ന സത്സംഗം.

16ന് വൈകിട്ട് 4ന് അരുവിപ്പുറം സെൻട്രൽ സ്കൂൾ വാർഷിക സമ്മേളനം സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് എസ്.എസ്. അജി അദ്ധ്യക്ഷത വഹിക്കും. സ്കൂൾ പ്രിൻസിപ്പൽ ഗംഗാസുരേഷ്, മാരായമുട്ടം എസ്.എച്ച്.ഒ വി. പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.

17ന് വൈകിട്ട് 7ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. സ്വാമി ശിവസ്വരൂപാനന്ദ, എം.എൽ.എമാരായ കെ.യു.ജനീഷ് കുമാ‌ർ, എം.എസ്.അരുൺകുമാർ, യുവജനക്ഷേമബോർഡ് വൈസ് പ്രസിഡന്റ് എസ്. സതീഷ് എന്നിവർ പങ്കെടുക്കും. മഹാശിവരാത്രി ദിനമായ 18ന് രാവിലെ 11ന് നടക്കുന്ന അരുവിപ്പുറം പ്രതിഷ്ഠാസന്ദേശ സമ്മേളനം ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിളള ഉദ്ഘാടനം ചെയ്യും. സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, അഡ്വ.വി.കെ.പ്രശാന്ത്, ദൂരദർശൻകേന്ദ്രം ന്യൂസ് ഡെപ്യൂട്ടി ഡയറക്ടർ അജയ്ജോയ്, ബി.ജെ.പി. ജില്ലാകമ്മിറ്റി പ്രസിഡന്റ് വി.വി. രാജേഷ് എന്നിവർ പങ്കെടുക്കും. വൈകിട്ട് 6.30ന് നടക്കുന്ന മഹാശിവരാത്രി സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സ്വാമി സൂക്ഷ്മാനന്ദ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ആന്റണി രാജു, എം.പിമാരായ അടൂർപ്രകാശ്, ബിനോയ് വിശ്വം, എ.എ.റഹിം, എം.എൽ.എമാരായ കെ.ആൻസലൻ, ഐ.ബി.സതീഷ് എന്നിവർ പങ്കെടുക്കും. ചടങ്ങിൽ യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠനെ ആദരിക്കും.
19ന് ന് രാവിലെ 4ന് ആറാട്ടെഴുന്നള്ളിപ്പോടെ ഉത്സവം സമാപിക്കും. രാവിലെ 7ന് ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് സൗകര്യമുണ്ടായിരിക്കുമെന്ന് സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARUVIPURAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.