റീ-റിലീസ് ഫെബ്രുവരി 10ന്
ഇളയദളപതി വിജയ് യുടെ സിൽവർ ജൂബിലി ചിത്രം 'കാവലൻ' റീ- റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 10ന് 100ലധികം സെന്ററുകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. 2011 ജനുവരി 15ന് സിദ്ദിഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കാവലൻ 11 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തിയേറ്ററുകളിലെത്തുന്നത്. അസിനും മിത്രാ കുരിയനുമാണ് ചിത്രത്തിലെ നായികമാർ.
സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചിത്രം 'ബോഡിഗാർഡ്'ന്റെ തമിഴ് റീമേക്കാണ് 'കാവലൻ'. ദിലീപും നയൻതാരയും ജോഡികളായെത്തിയ 'ബോഡിഗാർഡ്' വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ സൽമാൻ ഖാനും കരീന കപൂറുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വാർത്താപ്രചരണം പി.ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |