വിജയ് യേശുദാസ്, പുതുമുഖം ഐശ്വര്യ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് വൺ വിദ്യാർത്ഥിനിയായ ചിന്മയി നായർ സംവിധാനം ചെയ്യുന്ന 'ക്ലാസ്സ് - ബൈ എ സോൾജ്യർ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. കലാഭവൻ ഷാജോൺ, അപ്പാനി ശരത്, ജെഫ് സാബു, സുധീർ സുകുമാരൻ, ഇർഫാൻ, ഹരീഷ് പേങ്ങൻ, വിഷ്ണു ദാസ്, ഹരി പത്തനാപുരം തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. സാഫ്നത്ത് പനെയ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിള, പ്രകാശ് കുരുവിള എന്നിവർ ചേർന്നാണ് നിർമ്മാണം. രചന-അനിൽ രാജ്, എഡിറ്റർ-മനു ഷാജു. ഛായാഗ്രഹണം-ബെന്നി ജോസഫ് . കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോക്ടർപ്രമീള ദേവി എന്നിവരുടെ വരികൾക്ക് എസ്.ആർ.സൂരജ് സംഗീതം പകരുന്നു.
ആക്ഷൻ-മാഫിയ ശശി, വിഎഫ്എക്സ്- ജിനേഷ് ശശിധരൻ (മാവറിക്സ് സ്റ്റുഡിയോ). പി.ആർ.ഒ- എ.എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |