SignIn
Kerala Kaumudi Online
Sunday, 24 May 2026 12.25 PM IST

വടക്കാഞ്ചേരി വെടിക്കെട്ട് അപകടം; പരിക്കേറ്റയാൾ മരിച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

explosion

തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാവശേരി സ്വദേശി മണികണ്ഠൻ മരിച്ചു. സ്ഫോടനത്തിൽ വെടിക്കെട്ട് പുര പൂ‌ർണമായി കത്തി നശിച്ചിരുന്നു. മണികണ്ഠൻ മാത്രമായിരുന്നു വെടിപ്പുരയിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് നിർദേശം നൽകി. ഡപ്യൂട്ടി കളക്ടർ യമുനാ ദേവിയ്ക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

അളവിൽ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചിരുന്നോ എന്നതടക്കം പരിശോധിക്കും. സ്ഫോടനത്തിന് പിന്നാലെ പത്ത് കിലോമീറ്റർ അകലെ വരെ പ്രകമ്പനമുണ്ടായതായി നാട്ടുകാർ പറഞ്ഞിരുന്നു.ഓട്ടുപാറ അത്താണി മേഖലയിലും കുലുക്കം റിപ്പോർട്ട് ചെയ്തു. രണ്ട് സ്ഫോടനങ്ങളാണ് ഉണ്ടായത്. സ്ഫോടനത്തിന്റെ പ്രകമ്പനം കൊണ്ട് ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ശ്രീനിവാസൻ എന്നയാളുടെ പേരിലാണ് വെടിക്കെട്ട് പുരയുടെ ലൈസൻസ്. അപകടകാരണം കണ്ടെത്താനായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EXPLOSION, FIREWORKS, STORE, ONE DEATH, PROBE, COLLECTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA