മൊറോക്കോയിൽ അവധി ആഘോഷിക്കുകയാണ് മലയാളത്തിന്റെ താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും. ഈ വർഷം ഫഹദിനൊപ്പമുള്ള ആദ്യ പോസ്റ്റ് എന്നാണ് ചിത്രത്തിനു താഴെ നസ്രിയ കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള സെൽഫി ചിത്രങ്ങളാണ് കൂടുതലായും പങ്കുവച്ചിട്ടുള്ളത്. ഫഹദിന്റെ സഹോദരനും നടനുമായ ഫർഹാൻ ഫാസിൽ കമന്റ് ചെയ്തിട്ടുണ്ട്. ക്യൂട്ട് കപ്പിൾ എന്നാണ് ആരാധകരുടെ കമന്റ്. അടുത്തിടെ ഫഹദും നസ്രിയയും ഒരുമിച്ച് എത്തിയ പരസ്യ ചിത്രത്തിന്റെ വീഡിയോ ശ്രദ്ധ നേടിയിരുന്നു. ഐസ്‌ക്രീം കമ്പനിയുടെ പരസ്യത്തിൽ ഇരുവരും ഒന്നിച്ച് എത്തിയ വീഡിയോകൾ ആരാധകർ കൗതുകത്തോടെയാണ് ഏറ്റെടുത്തത്. 2020ൽ പുറത്തിറങ്ങിയ ട്രാൻസ് എന്ന ചിത്രത്തിനുശേഷം ഇരുവരെയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ആരാധകർ. 2014ലാണ് നസ്രിയയും ഫഹദും വിവാഹിതരായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |