ജിമ്മിന് പുറത്ത് പൊട്ടിക്കരയുന്ന ബോളിവുഡ് താരം രാഖി സാവന്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. പുതിയ ഭർത്താവായ ആദിൽ ഖാൻ ദുറാനിയുമായുള്ള വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞാണ് രാഖി കരയുന്നത്.എന്റെ വിവാഹ ബന്ധം അപകടത്തിലാണ്. ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് രാഖി പറയുന്നു. എന്റെ അമ്മ മരിച്ചു. എന്നിട്ടും എന്നോട് എന്തൊക്കെയാണ് ഇൗ ചെയ്യുന്നത്. എന്റെ വിവാഹ ബന്ധം നശിപ്പിക്കരുതെന്ന് ഞാൻ അപേക്ഷിക്കുന്നു. വിവാഹം ഒരു തമാശയല്ല. എന്റെ ബന്ധം തകർത്തിട്ട് എന്ത് ലഭിക്കാനാണെന്ന് രാഖി ചോദിക്കുന്നു. എന്നാൽ രാഖിയുടേത് നാടകമെന്ന്് വീഡിയോയ്ക്ക് താഴെവരുന്ന കമന്റുകൾ സൂചിപ്പിക്കുന്നു. ഇതേപോലെ മുൻപും താരം പൊട്ടിക്കരഞ്ഞുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്.2022 മേയ് 29 നാണ് രാഖി മൈസൂരിലെ ബിസിനസുകാരനായ ആദിൽ ഖാൻ ദുറാനിയെ വിവാഹം ചെയ്തത്. എന്നാൽ കഴിഞ്ഞമാസമാണ് വിവാഹകാര്യം രാഖി വെളിപ്പെടുത്തിയത്. ആദിലിന്റെ വീട്ടുകാർ ബന്ധം അംഗീകരിച്ചില്ല എന്നും ആദിൽ വിവാഹകാര്യം സമ്മതിച്ചു തരാൻ തയ്യാറല്ല എന്നും രാഖി വെളിപ്പെടുത്തി. എന്നാൽ പിന്നീട് ആദിൽ വിവാഹ വാർത്ത സ്ഥിരീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |