ന്യൂഡൽഹി: ഇ.പി.എഫ് പെൻഷൻ പദ്ധതിയിൽ 2014 സെപ്റ്റംബർ ഒന്നിന് മുൻപ് ഉയർന്ന പെൻഷന്‍ വാങ്ങിയവരിൽ നിന്ന് തുക തിരിച്ചു പിടിക്കാനുളള ഇ.പി.എഫ്.ഒ നടപടി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലും നിയമാനുസൃതവുമാണെന്ന് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവ്. തുക തിരിച്ചു പിടിക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയെ കണ്ട എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചതാണിത്.
കോടതി ഉത്തരവിലെ അവ്യക്തത ചൂണ്ടിക്കാട്ടി തൊഴിലാളികൾ റിവിഷൻ ഹർജി നൽകിയെന്ന് എം.പി പറഞ്ഞു. ഓപ്ഷൻ നൽകാൻ കാലപരിധി നിശ്ചയിക്കരുതെന്ന ആർ.സി. ഗുപ്ത കേസ് വിധി സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ സുപ്രീംകോടതി വിധിയുടെ ഓപ്പറേറ്റീവ് പാർട്ട് കടകവിരുദ്ധമാണ്. ഇതിൽ കോടതി വ്യക്തത വരുത്തുന്നതുവരെ പെൻഷൻ തുക തിരിച്ചുപിടിക്കുന്നത് നിറുത്തിവയ്ക്കണമെന്ന് പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. അതിന് സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നും ,വിശദമായ പരിശോധനയ്‌ക്കു ശേഷം അന്തിമ തീരുമാനമെടുക്കാമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |