SignIn
Kerala Kaumudi Online
Thursday, 25 April 2024 5.51 PM IST

എട്ടടി മുന്നിൽ ബാഴ്സ

barcelona

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ റയൽ ബെറ്റിസിനെ 2-1ന് തോൽപ്പിച്ച ബാഴ്സലോണ ഈ സീസണിൽ 50 പോയിന്റുകൾ തികയ്ക്കുകയും രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനെക്കാൾ എട്ടുപോയിന്റ് മുന്നിലെത്തുകയും ചെയ്തു.

ബെറ്റിസിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. 65-ാം മിനിട്ടിൽ റഫീഞ്ഞയാണ് ബാഴ്സയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. 80-ാം മിനിട്ടിൽ റോബർട്ട് ലെവൻഡോവ്സ്കി രണ്ടാം ഗോളും നേടി.86-ാം മിനട്ടിൽ യൂൾസ് കൗണ്ടോയുടെ സെൽഫ് ഗോളാണ് ബെറ്റിസിന് ആശ്വാസമായത്. ഫൈനൽ വിസിലിന് തൊട്ടുമുമ്പ് ബെറ്റിസിന്റെ വില്യം കർവാലോ ചുവപ്പുകാർഡ് കണ്ട് പുറത്തായി.

ലീഗിൽ 19 മത്സരങ്ങൾ പിന്നിടുമ്പോൾ 16 വിജയങ്ങളും രണ്ട് സമനിലകളും ഒരു തോൽവിയുമായാണ് ബാഴ്സലോണ 50 പോയിന്റിലെത്തിയത്.18 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുള്ള റയൽ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BARCELONA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.