SignIn
Kerala Kaumudi Online
Monday, 04 May 2026 9.14 AM IST

ഗ്രേറ്റ് നിക്കോബാർ പദ്ധതി:   നയതന്ത്ര, വാണിജ്യ നേട്ടങ്ങൾ

Increase Font Size Decrease Font Size Print Page

v

ലോകത്തിലെ ഏറ്റവും തിരക്കേറിയ കടൽ ഇടനാഴിയുടെ- മലാക്ക കടലിടുക്കിന്റെ- ഉത്തര കവാടത്തിൽ നിന്ന് വെറും 40 നോട്ടിക്കൽ മൈൽ മാത്രം അകലെ പ്രകൃതി, ഭാരതത്തിനു നൽകിയ അമൂല്യ ദ്വീപസമൂഹമാണ് ആൻഡമാൻ നിക്കോബാർ. ഇവിടെ 81,000 കോടി ചെലവഴിച്ച് ഒരു ലോകോത്തര തുറമുഖ നഗരം നിർമ്മിക്കാൻ ഭാരതം ഒരുങ്ങുകയാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തുനിന്ന് 1,400 കിലോമീറ്റർ കടലിൽ ആഴ്ന്നുകിടക്കുന്ന ആൻഡമാൻ-നിക്കോബാർ ദ്വീപസമൂഹം ഇതുവരെ ഇന്ത്യൻ ഭൂപടത്തിലെ ഒരു ഒറ്റപ്പെട്ട ബിന്ദുവായിരുന്നു.

എന്നാൽ ഇന്ന്, നയതന്ത്രം, വ്യാപാരം, ദേശീയ സുരക്ഷ- ഈ മൂന്ന് ശക്തികളുടെ സംഗമസ്ഥലമായി ആ ദ്വീപ് ലോകശ്രദ്ധ ആകർഷിക്കുകയാണ്. ഭാരതത്തിന്റെ ഏറ്റവും മഹത്തായ ഇൻഫ്രാസ്ട്രക്ചർ സ്വപ്നം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണത്തിന്റെ ഫലമായി, 'വിഷൻ 2047'ന്റെ ഭാഗമായി ആരംഭിക്കാൻ പോകുകയാണ്.

ഗ്രേറ്റ് നിക്കോബാർ മഹാപദ്ധതി

NITI ആയോഗ് 2020-21ൽ ആവിഷ്കരിച്ച, Andaman and Nicobar Islands Integrated Development Corporation (ANIIDCO) നടപ്പിലാക്കുന്ന ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതി ഇന്ത്യ ഇതുവരെ ചെയ്ത ഏറ്റവും തന്ത്രപ്രധാനമായ ഇൻഫ്രാസ്ട്രക്ചർ സംരംഭങ്ങളിൽ ഒന്നാണ്. ആദ്യം 75,000 കോടിയായി തുടങ്ങി, 2025ൽ 81,000 കോടിയിലേക്ക് പുനർനിർണയിക്കപ്പെട്ട ഈ പദ്ധതിയിൽ നാലു ഘടകങ്ങളാണുള്ളത്.

1.ഗലാത്തിയ ബേ ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്‌മെന്റ് ടെർമിനൽ (ICTT)- 44,000 കോടി.
2.ഗ്രീൻഫീൽഡ് ഇന്റർനാഷണൽ വിമാനത്താവളം- സൈനിക-സിവിലിയൻ ആവശ്യങ്ങൾ ഒന്നിച്ച്.
3.450 MVA പവർ പ്ലാന്റ്-ഗ്യാസ്, സോളാർ ഊർജ്ജം.
4.ഗ്രീൻഫീൽഡ് ടൗൺഷിപ്പ്- 3,50,000 ജനസംഖ്യ ഉൾക്കൊള്ളാൻ ശേഷിയുള്ള ആധുനിക നഗരം.

മലാക്ക കടലിടുക്ക്

ഇൻഡോനേഷ്യൻ ദ്വീപ് ശൃംഖലയ്‌ക്കും മലേഷ്യൻ ഉപദ്വീപിനും ഇടയ്‌ക്ക് 575 നോട്ടിക്കൽ മൈൽ (805 കി.മീ.) നീളത്തിൽ, ഏറ്റവും ഇടുങ്ങിയ ഭാഗത്ത് വെറും 2.7 കിലോമീറ്റർ വീതിയിൽ കിടക്കുന്ന മലാക്ക കടലിടുക്ക് ലോക കടൽ വ്യാപാരത്തിന്റെ ഏറ്റവും നിർണായകമായ ഇടനാഴിയാണ്. ഗ്രേറ്റ് നിക്കോബാർ എന്നാൽ മലാക്ക കടലിടുക്കിന്റെ കവാടം ആണ്. ഭൂമിശാസ്ത്രപരമായും നയതന്ത്ര പരമായും നിക്കോബാർ ദ്വീപുകളുടെ പ്രാധാന്യം അത്രത്തോളം പ്രധാനമാണ്.

• ഓരോ വർഷവും 1,00,000ലധികം കപ്പലുകൾ ഇതിൽകൂടി കടന്നുപോകുന്നു.
• ആഗോള കടൽ ചരക്ക് വ്യാപാരത്തിന്റെ ഏകദേശം 40% ഇതിലൂടെ
• ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന- ഇവർക്ക് ആവശ്യമായ ഊർജ്ജ ഇറക്കുമതിയുടെ ഭൂരിഭാഗവും ഈ കടലിടുക്കിൽ കൂടി

ദേശ സുരക്ഷ

ഗ്രേറ്റ് നിക്കോബാർ ദ്വീപ് നയതന്ത്ര ദൃഷ്ടിയിൽ ഇന്ത്യയ്ക്കൊരു “Unsinkable Aircraft Carrier” പോലെയാണെന്ന് പറയാം. ഒരിക്കലും മുങ്ങില്ലാത്ത, ഒരിക്കലും നങ്കൂരം ഇളക്കി ഓടിക്കേണ്ടാത്ത, ശാശ്വതമായ ഒരു നാവിക-വ്യോമ ആധിപത്യ സ്ഥാനം. ചൈന “String of Pearls” (മുത്ത് മാല) തന്ത്രത്തിൽ Gwadar (പാകിസ്ഥാൻ), Hambantota (ശ്രീലങ്ക), Kyaukpyu (മ്യാൻമർ) തുടങ്ങിയ തുറമുഖ ശൃംഖലകൾ ഒരു കടൽ ഇടനാഴി ആക്കി ഭാരതത്തെ വരിഞ്ഞു ചുറ്റാൻ ശ്രമിക്കുന്നു.

ഗ്രേറ്റ് നിക്കോബാർ ആ ചതുരംഗ ഫലകത്തിൽ ഭാരതത്തിന്റെ ഏറ്റവും ശക്തമായ ഒരു കൗണ്ടർ സ്ട്രാറ്റജി ആണ്. ഗ്രേറ്റ് നിക്കോബാർ പ്രോജക്ട് സാദ്ധ്യമാവുമ്പോൾ ഇന്ത്യൻ ആധിപത്യം ഉപഭൂഖണ്ഡത്തിലെ സമുദ്രത്തിൽ 1,400 കിലോമീറ്റർ തെക്കോട്ടും, കിഴക്കോട്ട് മലാക്ക കടലിടുക്കിന്റെ ഉത്തര കവാടം വരെ വ്യാപിപ്പിക്കും. ഇത് India’s Act East Policyക്ക് ഒരു ശക്തമായ സൈനിക-വ്യാപാര നട്ടെല്ല് ആകും.

ഒന്നാം ഘട്ടം 2028ൽ

ഇന്ത്യ ഏകദേശം 4.6 ദശലക്ഷം TEU ട്രാൻസ്‌ഷിപ്‌മെന്റ് ചരക്ക് ഓരോ വർഷവും ഉത്പാദിപ്പിക്കുന്ന. ഇതിൽ 90% ഉം ഇപ്പോൾ വിദേശ തുറമുഖങ്ങൾ വഴിയാണ് ചരക്ക് നീക്കം നടക്കുന്നത്. ദേശീയ ഗ്രീൻ ട്രൈബ്യൂണൽ 2026 ഫെബ്രുവരിയിൽ ഗ്രേറ്റ് നിക്കോബാർ പദ്ധതിക്ക് ക്ലിയറൻസ് നൽകി. 2028 ഒന്നാം ഘട്ടം കമ്മിഷൻ ചെയ്തു കൊണ്ട് ചരിത്രത്തിന്റെ ഭാഗമായി മാറും. ഗ്രേറ്റ് നിക്കോബാർ നമ്മുടെ സമുദ്ര ഗതാഗത ചിത്രം അടിമുടി മാറ്റും. 2028ൽ Phase 1 ആരംഭിക്കുമ്പോൾ, ഇന്ത്യൻ ചര ക്ക് ഇനി ശ്രീലങ്കയ്ക്ക് ചുറ്റി ഓടേണ്ടി വരില്ല. രാജ്യത്തിന് ഉണ്ടാവുന്ന 200+ ദശലക്ഷം ഡോളർ വരു മാന ചോർച്ച അതോടെ നിലയ്ക്കും. സിംഗപ്പൂർ പോലെ ഒരു ദ്വീപ് ഒരു ദേശത്തിന്റെ ഭാഗ്യനക്ഷത്രം ആകുന്ന ആ ചരിത്ര നിമിഷം ഇനി ദൂരത്ത് അല്ല.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.