SignIn
Kerala Kaumudi Online
Saturday, 23 May 2026 6.15 PM IST

സ്വന്തം ഭാര്യയെ കാഴ്ചവച്ചത് 120 പുരുഷന്മാർക്ക്, ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; 62കാരനായ ഭർത്താവിന്റെ ക്രൂരത

sexual-abuse

സ്റ്റോക്ക്‌ഹോം: മയക്കുമരുന്ന് നൽകി ഭാര്യയെ അബോധാവസ്ഥയിലാക്കിയ ശേഷം മറ്റ് പുരുഷന്മാർക്ക് കാഴ്‌ചവച്ച 62കാരന് 20 വർഷം ജയിൽശിക്ഷ. സ്വീഡിഷ് പ്രോസിക്യൂട്ടർ രജിസ്റ്റർ ചെയ്‌ത കേസിലാണ് വിധി. വടക്കൻ സ്വീഡൻ സ്വദേശിയായ ഡൊമനിക് പെലിക്കോട്ട് എന്നയാളാണ് സ്വന്തം ഭാര്യയെ ലൈംഗികവിൽപനയ്‌ക്ക് ഉപയോഗിച്ചത്. 120 പുരുഷന്മാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2024 ഒക്‌ടോബറിൽ ഡൊമിനിക്കിനെ അറസ്റ്റ് ചെയ്‌തിരുന്നു. അന്നുമുതൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. ലൈംഗികപ്രവർത്തനങ്ങൾ നടത്താനായി തനിക്കുമേൽ ഡൊമിനിക്‌ സമ്മർദം ചെലുത്തുകയും അതിലൂടെ അയാൾ ധാരാളം പണം സമ്പാദിക്കുകയും ചെയ്‌തെന്നാണ് പരാതിക്കാരി പറയുന്നത്. മയക്കുമരുന്ന് നൽകി തന്നെ ദുർബലയാക്കിയെന്നും പരാതിക്കാരി പറയുന്നു. ആക്രമണവും ഭീഷണിയും തുടങ്ങിയ മാർഗങ്ങളും പ്രതി സ്വീകരിച്ചിരുന്നതാണ് പരാതിക്കാതരിയുടെ മൊഴി.

അതേസമയം, എല്ലാ പുരുഷന്മാരെയും പരാതിക്കാരി എതിർത്തിരുന്നില്ലെന്നും ചില പുരുഷന്മാരുമായുള്ള ലൈംഗികതയെ മാത്രമാണ് എതിർത്തിരുന്നതെന്നും പ്രോസിക്യൂഷൻ പറയുന്നു. ഈ സമയങ്ങളിലാണ് പരാതിക്കാരിക്കെതിരെ ലൈംഗിക പീഡനം പോലുള്ള മാർഗങ്ങൾ പ്രതി സ്വീകരിച്ചത്.

ഓൺലൈനിൽ പരസ്യങ്ങൾ നൽകൽ, ഓൺലൈനിലൂടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനായി സ്ത്രീക്കുമേൽ സമ്മ‌ർദം ചെലുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയിരിക്കുന്നത്. ബലാംത്സംഗ കുറ്റങ്ങൾക്കൊപ്പം മയക്കുമരുന്ന് വിതരണം ചെയ്‌തതിനും 62കാരനെതിരെ കേസെടുത്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, ABUSE, SENTENCE, SEXUAL ABUSE, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY