SignIn
Kerala Kaumudi Online
Friday, 22 May 2026 11.35 AM IST

'ഒരു സ്ത്രീ എന്നെ അവരുടെ  കീപ്പ്  ആയി വച്ചിരുന്നു'; കുട്ടിക്കാലത്ത് ആണുങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് നടൻ സുധീർ

-sudhir-

വില്ലൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ കയറിയ നടനാണ് സുധീർ. നായകനായും ഡ്രാക്കുളയായിട്ടും സുധീർ മലയാളികൾക്ക് സുപരിചിതനാണ്. കരിയറിന്റെ ഇടയ്ക്ക് ക്യാൻസർ ബാധിച്ച സുധീർ അതിനെയെല്ലാം അതിജീവിച്ചാണ് മുന്നോട്ട് പോകുന്നത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകുകയാണ് താരം.

ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ നേരിട്ട ചില പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറയുകയാണ് നടൻ. തന്നെ ഒരു സ്ത്രീ മൂന്ന് വർഷക്കാലം ഉപയോഗിച്ചുവെന്നാണ് സുധീർ വെളിപ്പെടുത്തിയത്. സുധീറിന്റെ ഭാര്യ പ്രിയയും താരത്തിനൊപ്പം ഈ അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.

'എന്നെ മൂന്ന് വർഷം ഒരു സ്ത്രീ അവരുടെ കീപ്പ് ആയി വച്ചിരുന്നു. അവർ എന്നെ കൊണ്ടുനടന്നു. എനിക്ക് ഇഷ്ടം പോലെ പെെസ തന്നു. വലിയൊരു ആളാണ്. അവർ പറയുന്ന എല്ലാ ജോലിയും ചെയ്യുമായിരുന്നു. എന്നെ അവർ ഉപയോഗിച്ച് കൊണ്ടിരുന്നു. പടവും ജോലിയും ഇല്ലാതിരുന്ന സമയത്താണ് അത്. കുറെ കഴിഞ്ഞപ്പോൾ അവർ എന്നെ തേച്ചു. എന്നെ ഒഴിവാക്കി വിട്ടു. ഞാൻ എവിടെപ്പോയി പരാതി പറയും. എനിക്കാര് നീതി തരും. എനിക്ക് നീതി തരണം എന്ന് പോയി കോടതിയിൽ പറഞ്ഞാൽ എനിക്ക് നീതി കിട്ടുമോ? ഞാൻ പറയുന്നത് സത്യമാണ് എന്റെ ഭാര്യയെ ഇരുത്തിയാണ് ഞാൻ പറയുന്നത്. അവരുടെ റിയൽ എസ്റ്റേറ്റും മറ്റ് കാര്യങ്ങളുമൊക്കെ ഞാൻ തന്നെയായിരുന്നു നോക്കിയിരുന്നത്. അവസാനമാണ് അറിയുന്നത് അത് ചതിയാണെന്ന്', - സുധീർ.

അതേസമയം അവരുടെ ഏക്കറുകണക്കിന് സ്ഥലം എഴുതി തരാം പുള്ളിയെ വിട്ടു കൊടുക്കുമോയെന്ന് അവർ ചോദിച്ചതായി ഭാര്യ പ്രിയയും പറഞ്ഞു. അതിന് സമ്മതിക്കാതെ വന്നതോടെയാണ് അവർ എന്നെ വിട്ട് പോയതെന്നും സുധീർ വ്യക്തമാക്കുന്നു. കുട്ടിക്കാലത്ത് ഒന്നും അറിയാത്ത കാലത്ത് തന്നെ ഒരുപാട് ആണുങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അന്ന് ബോധമില്ല, അത് ആരോട് പോയി പരാതിപ്പെടുമെന്നും നടൻ ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACTOR SUDHIR, VIRAL, ACTOR, SUDHIR, MALAYALAM, MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY