SignIn
Kerala Kaumudi Online
Monday, 25 May 2026 10.28 AM IST

'സംവിധായകൻ മടിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു, മുറിയിൽ നിന്ന് ഇറങ്ങിയോടി'; രജനികാന്തിനോടൊപ്പം അഭിനയിച്ച നടിക്കുണ്ടായത്

shreya-gupto

കഴിഞ്ഞ മാസം തീയേ​റ്ററുകളിലെത്തിയ സൽമാൻ ഖാൻ ചിത്രമാണ് സിക്കന്ദർ. രശ്മിക മന്ദാന നായികയായി എത്തിയ ചിത്രം ബോക്‌സോഫീസിൽ 100 കോടി ക്ലബിൽ കയറിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിൽ മ​റ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്ത നടിയായ ശ്രേയ ഗുപ്‌തോ തന്റെ സിനിമാ ജീവിതത്തിലുണ്ടായ മോശം അനുഭവം പങ്കുവച്ചിരിക്കുകയാണ്. തമിഴിൽ രജനികാന്തിനോടൊപ്പവും സൂര്യയോടൊപ്പവും അഭിനയിച്ച നടിയാണ് ശ്രേയ. 'വാരണം ആയിരം' എന്ന ചിത്രത്തിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട അനുഭവം തുറന്നു പറഞ്ഞിരിക്കുന്നത്.

നടിയുടെ വാക്കുകളിലേക്ക്.

2014ൽ ചെന്നൈയിൽ വച്ചാണ് ദുരനുഭവം ഉണ്ടായത്. അന്ന് സിനിമയിലേക്ക് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മുംബയിൽ നിന്ന് അത്തരത്തിലുളള ഒരു അനുഭവവും ഉണ്ടായിട്ടില്ല. ഓഡീഷനിൽ പങ്കെടുക്കുന്നതിനായി സംവിധായകന്റെ ചെന്നൈയിലുളള ഓഫീസിൽ ഞാനും അമ്മയും എത്തിയിരുന്നു. അവിടെ സംവിധായകനും നിർമാതാവും ഉണ്ടായിരുന്നു. ക്യാബിനിലേക്ക് പ്രവേശിച്ച സമയംതന്നെ സംവിധായകൻ പറഞ്ഞ കാര്യം കേട്ട് ഞാൻ അതിശയിച്ചുപോയി. എന്നോട് അദ്ദേഹത്തിന്റെ മടിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. അന്ന് ഞാൻ ചെറുപ്പമായിരുന്നു. സംവിധായകന്റെ പെരുമാ​റ്റം കണ്ടപ്പോൾതന്നെ അസ്വസ്ഥത തോന്നി. ഓഡീഷന് തയ്യാറെടുപ്പുകൾ നടത്തിയില്ലെന്ന് പറഞ്ഞ് ഞാൻ ആ മുറിയിൽ നിന്ന് തിരികെ ഇറങ്ങിയോടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACTRESS, CASTING COUCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY