പ്രശസ്ത നിർമ്മാതാവ് ഗോകുലം ഗോപാലൻ ടൈറ്റിൽ റോളിലെത്തിയ നേതാജി സിനിമയ്ക്ക് ഗിന്നസ് റെക്കാഡ്. ജോണി ഇന്റർനാഷണൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബാനറിൽ ജോണി കുരുവിള നിർമ്മിച്ച് വിജീഷ് മണി കഥ എഴുതി സംവിധാനം ചെയ്ത ചിത്രം അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിന്റെ ഇരുള ഭാഷയിലാണ് ഒരുക്കിയത്. ഗോത്രഭാഷയിൽ നിർമ്മിക്കപ്പെട്ട ആദ്യ സിനിമ എന്ന പേരിലാണ് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചത്.
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതത്തിലെ കാണാപ്പുറങ്ങൾ മുഖ്യ പ്രമേയമായി വരുന്ന ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് ഗോകുലം ഗോപാലനാണ്.
നേതാജിക്ക് വേണ്ടി കാമറ ചലിപ്പിച്ചത് എം.ജെ. രാധാകൃഷ്ണനാണ്. യു. പ്രസന്നകുമാർ തിരക്കഥയൊരുക്കിയ ഈ സിനിമയുടെ ശബ്ദലേഖനം നിർവഹിച്ചത് ഹരികുമാർ. വിശ്വഗുരു എന്ന സിനിമയിലൂടെ ഗിന്നസ് റെക്കാഡ് നേടിയ വിജിഷ് മണിയുടെ രണ്ടാമത്തെ പുരസ്കാരമാണിത്.
നിർമ്മാതാവ് ജോണി കുരുവിള, ഗോകുലം ഗോപാലൻ സംവിധായകൻ വിജീഷ് മണി എന്നിവർക്ക് ഈ പുരസ്കാരം ലഭിച്ചു.
ക്ലിന്റ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ മാസ്റ്റർ അലോക് യാദവ്, പ്രശസ്ത പത്രപ്രവർത്തകർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിടുന്നു. നേതാജിയുടെ മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂരും, കലാസംവിധാനം രമേഷ് ഗുരുവായൂരും ഗാനരചന ഡോ പ്രശാന്ത് കൃഷ്ണനും സംഗീതം ജുബൈർ മുഹമ്മദും നിർവഹിച്ചിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |