
ആലപ്പുഴ: മദ്യലഹരിയിൽ ഇരട്ട സഹോദരങ്ങളായ സെെനികർ പൊലീസിനെയും ആശുപത്രി ജീവനക്കാരെയും മർദ്ദിച്ചു. ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തൻ, ജയന്തൻ എന്നിവരാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം.
നങ്ങ്യാർകുളങ്ങര കവലയിൽ ഇവർ ഓടിച്ച കാർ ഡിവെെഡറിൽ ഇടിച്ച് അപകടം ഉണ്ടായി. തുടർന്ന് പൊലീസെത്തി സഹോദരങ്ങളെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെ പരിശോധനയ്ക്കിടയിലാണ് ഇരുവരും പരാക്രമം കാട്ടിയത്. ഇവർ ആശുപത്രിയുടെ വാതിലും തകർത്തു.
നാട്ടുകാരും പൊലീസും ചേർന്ന് ബലപ്രയോഗത്തിലൂടെയാണ് ഇരുവരെയും ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ചത്. ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും പൊലീസിനെയും മർദിച്ചതിനും ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചതിനും വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
