
ഇടുക്കി: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ശാന്തൻപാറ ടാങ്ക്‌മേട് സ്വദേശി പുകഴേന്തി എന്ന 14കാരനാണ് മരിച്ചത്. ചിന്നക്കനാൽ ഫാത്തിമ മാതാ സ്‌കൂളിലെ വിദ്യാർത്ഥിയാണ്.
വല്യമ്മയുടെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |