SignIn
Kerala Kaumudi Online
Tuesday, 05 May 2026 1.01 AM IST

ലൈസൻസ് ഇല്ലാതെ കെ സുരേന്ദ്രൻ ട്രാക്‌ടർ ഓടിച്ചു; വാഹന ഉടമയ്‌‌ക്ക് പിഴ ചുമത്തി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ്

Increase Font Size Decrease Font Size Print Page
k-surendran

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ട്രാക്‌ടർ ഓടിച്ച സംഭവത്തിൽ ഉടമയ്‌ക്ക് 5000 രൂപ പിഴ ചുമത്തി. സുരേന്ദ്രന് ട്രാക്‌ടർ ഓടിക്കാനുള്ള ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് പിഴചുമത്തിയത്.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ട് നില്‍ക്കുന്ന സമയത്താണ് ഇടത് സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനായി അന്നത്തെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ട്രാക്ടര്‍ റാലി നടത്തിയത്. ട്രാക്‌ടർ റാലിയിൽ ട്രാക്‌ടർ ഓടിച്ച് തന്നെയാണ് സുരേന്ദ്രൻ എത്തിയത്.

ഇതിനെതിരെ എറണാകുളം ശ്രീമൂല നഗരം സ്വദേശിയും എസ്‌എഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്ന ഫസൽ മുഹമ്മദ് കഴിഞ്ഞ നവംബറിൽ അന്നത്തെ പാലക്കാട് എസ്‌പി ആർ ആനന്ദിന് പരാതി നൽകിയിരുന്നു. തുടർന്ന് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് വിഭാഗം വാഹനം അന്വേഷിച്ച് കണ്ടെത്തുകയും ഉടമയിൽ നിന്ന് പിഴ ഈടാക്കുകയുമായിരുന്നു.

പൊലീസ് നടപടിയിൽ തൃപ്‌തനല്ലെന്നും സമൂഹത്തിന് കൂടി മാതൃകയാകേണ്ട ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മതിയായ ലൈസൻസില്ലാതെ ട്രാക്‌ടർ ഓടിച്ചതിന് നടപടി വേണം. കെ സുരേന്ദ്രനെതിരെ കൂടുതൽ നടപടി ആവശ്യപ്പെട്ട് മുന്നോട്ട് പോകുമെന്നും പരാതിക്കാരൻ പറഞ്ഞു.

TAGS: K SURENDRAN, TRAFFIC ENFORCEMENT, TRACTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.