SignIn
Kerala Kaumudi Online
Thursday, 14 May 2026 1.39 AM IST

നിസാര ചെലവ്, പാറ്റകള്‍ വീടിന്റെ പരിസരത്ത് വരില്ല; പരീക്ഷിക്കാം ഈ സിമ്പിള്‍ ട്രിക്ക്

Increase Font Size Decrease Font Size Print Page
Add as a preferred source on Google
cockroach

വീടുകളില്‍ ഏറ്റവും കൂടുതല്‍ ശല്യമുണ്ടാക്കുന്ന ജീവികളില്‍ ഒന്നാണ് പാറ്റകള്‍. വീട്ടിലെ അടുക്കളയില്‍ ഉള്‍പ്പെടെ വലിയ ശല്യമാണ് പാറ്റകള്‍ കാരണം ഉണ്ടാകുന്നത്. ഇവയെ തുരത്താന്‍ കെമിക്കലുകള്‍ ആണ് അധികവും ഉപയോഗിക്കാറുള്ളത്. എന്നാല്‍ അധികം പണം ചെലവാക്കാതെയും മാര്‍ക്കറ്റില്‍ കിട്ടുന്ന കെമിക്കലുകളുടെ സഹായം ഇല്ലാതെയും പാറ്റയെ തുരത്താന്‍ കഴിയും. അതിനായി ഒരു സിമ്പിള്‍ ട്രിക്ക് മാത്രം പ്രയോഗിച്ചാല്‍ മതിയാകും.

അടുക്കളയില്‍ സൂക്ഷിക്കാറുള്ള ഭക്ഷണ സാധനങ്ങളും വൃത്തിഹീനമായ പാത്രങ്ങളുമാണ് പാറ്റകള്‍ വീടിനുള്ളില്‍ പ്രവേശിക്കുന്നതിന് പ്രധാന കാരണം. അഴുക്ക് പിടിച്ച ഇത്തരം സ്ഥലങ്ങളിലൂടെയാണ് പാറ്റകള്‍ വീടുകളിലേക്ക് പ്രവേശിക്കുന്നതും. തറ തുടയ്ക്കുമ്പോള്‍ അണുനാശിനികള്‍ ഉപയോഗിക്കുന്നത് ഇവയെ തുരത്താന്‍ സഹായകമാണ്. എന്നാല്‍ അടുക്കളയില്‍ തന്നെയുള്ള വിനാഗിരി ഉപയോഗിച്ചാല്‍ പാറ്റകളെ അധികം പണച്ചെലവില്ലാതെ തുരത്താന്‍ കഴിയും.

ചൂടുവെള്ളത്തില്‍ വിനാഗിരി ചേര്‍ത്ത ശേഷം ഇത് പാറ്റകള്‍ ധാരാളമുള്ള സ്ഥലത്ത് തളിക്കുകയാണ് വേണ്ടത്. അതുപോലെ തന്നെ മണ്ണെണ്ണയും ഒരു പരിഹാരമാണ്. പാറ്റയുടെ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളില്‍ ഇത് തളിക്കുകയാണെങ്കില്‍ അവയെ തുരത്താം. നാരങ്ങയും സോഡയും ചേര്‍ത്തുള്ള ഒരു ലായനി ഉണ്ടാക്കി തളിക്കുന്നതും പാറ്റകളെ പമ്പ കടത്തും. വീടിന്റെ പൈപ്പുകളിലെ ചോര്‍ച്ചയും സിങ്കിന് കീഴിലുള്ള ഈര്‍പ്പവുമാണ് പ്രധാനമായും പാറ്റകളെ വീടുകളിലേക്ക് ആകര്‍ഷിക്കുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞാല്‍ പാറ്റ ശല്യം ആരംഭത്തില്‍ തന്നെ ഇല്ലാതാക്കാന്‍ കഴിയും.

Add as a preferred source on Google
TAGS: COCKROACH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY