SignIn
Kerala Kaumudi Online
Monday, 18 May 2026 2.44 PM IST

ഇഞ്ചിയും തക്കോലവും ചേർത്ത് വെറുതെ ഒരു ഐസ്‌ക്രീം തയ്യാറാക്കി; ഇന്ന് അമേരിക്കയിൽ ഇന്ത്യക്കാരി സമ്പാദിക്കുന്നത് കോടികൾ

pooja-bavishi

മലായിയെന്ന ഐസ്‌ക്രീം ബ്രാൻഡിലൂടെ അമേരിക്കയിൽ ഇന്ത്യൻ വംശജ സമ്പാദിക്കുന്നത് കോടികൾ. പൂജ ഭവിശിയെന്ന സംരംഭകയാണ് ഇന്ത്യൻ ബ്രാൻഡിലൂടെ പ്രതിവർഷം 2.8 മില്യൺ ഡോളർ സമ്പാദിക്കുന്നത്. 42കാരിയായ പൂജ 2015ലാണ് മലായി എന്ന ബ്രാൻഡ് അവതരിപ്പിച്ചത്. ന്യൂയോർക്ക്, ഫിലാഡൽഫിയ, വാഷിംഗ്‌ടൺ ഡിസി എന്നിവിടങ്ങളിലാണ് ബ്രാൻഡ് പ്രവർത്തിക്കുന്നത്.

ചോക്ളേറ്റ്, വാനില എന്നീ ഫ്ലേവറുകൾക്ക് പുറമെ ഏലം, റോസ്, കുങ്കുമം, നട്ട്‌മെഗ് തുടങ്ങിയവയാണ് മലായിയുടെ പ്രത്യേകതയെന്ന് പൂജ പറയുന്നു. 'ഇന്ത്യൻ രുചികൾ പരീക്ഷിക്കാൻ സാധിക്കുന്നതല്ല. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ തലമുറകളായി ഈ രുചികൾ ദിവസവും ആസ്വദിച്ചുവരുന്നു. അതിനാൽതന്നെ ഈ രുചികൾ മുഖ്യധാരാ അമേരിക്കൻ വിപണിയിൽ എത്തിക്കാൻ സാധിച്ചതിലും മുന്നിലെത്താൻ സാധിച്ചതിലും വളരെയധികം അഭിമാനം കൊള്ളുന്നു'- പൂജ ഭവിശി വ്യക്തമാക്കി.

ലണ്ടൻ സ്‌കൂൾ ഒഫ് എക്കണോമിക്‌സിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ പൂജ ബിസിനസ് പ്രവേശനത്തിന് മുൻപ് വാഷിംഗ്‌ടൺ ഡിസിയിൽ സിവിൽ റൈറ്റ് പ്രോജക്‌ട് കോർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

സുഹൃത്തുക്കൾക്കായി വീട്ടിൽ ഐസ്‌ക്രീം തയ്യാറാക്കിയതാണ് പൂജയെ സ്വന്തം ബ്രാൻഡ് എന്ന ആശയത്തിൽ എത്തിച്ചത്. ഇഞ്ചി, തക്കോലം എന്നിവ ചേർത്ത് തയ്യാറാക്കിയ ഐസ്‌ക്രീം വൻ ഹിറ്റായതാണ് പ്രചോദനമായത്. ന്യൂയോർക്ക് ടൈംസിനുവേണ്ടി ഒരു മാദ്ധ്യമപ്രവർത്തകൻ പൂജയുടെ ഐസ്‌ക്രീമിനെക്കുറിച്ച് തയ്യാറാക്കിയ കുറിപ്പ് പുറത്തുവന്നതോടെയാണ് ശ്രദ്ധ ലഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POOJA BAVISHI, MALAI ICECREAM, ENTREPRENEUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY