കലഞ്ഞൂർ : മൂന്ന് പ്രധാന റോഡുകൾ പരസ്പരം സംഗമിക്കുന്ന കലഞ്ഞൂർ ജംഗ്ഷനിൽ ഗതാഗത കുരുക്ക് പരിഹരിക്കാൻ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പൂതങ്കര - കലഞ്ഞൂർ റോഡും കലഞ്ഞൂർ -പാടം റോഡും പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയും പരസ്പരം സംഗമിക്കുന്ന ഇടമാണ് കലഞ്ഞൂർ ജംഗ്ഷൻ .എപ്പോഴും തിരക്കുള്ള പ്രദേശം. സിഗ്നൽ ലൈറ്റില്ലാത്തതിനാൽ കാൽ നടയാത്രക്കാരാണ് ഏറ്റവും പാടുപെടുന്നത്. ആകെയുള്ളത് ഹോം ഗാർഡുകളുടെയോ പൊലീസുകാരുടെയോ സേവനമാണ്. ജംഗ്ഷനിൽ വാഹനങ്ങൾ ദിശതിരിച്ചു വിടാൻ സിഗ്നൽ ലൈറ്റ് തന്നെ വേണം. പഞ്ചായത്ത് ഭരണസമിതി മുൻ കൈയെടുത്ത് ജില്ലാ കളക്ടർ അദ്ധ്യക്ഷനായുള്ള ഗതാഗത ഉപദേശക സമിതിക്ക് അപേക്ഷ കൊടുത്താൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |