
വൈക്കം : തലയാഴം ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. 16-ാം വാർഡിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡിലെ എല്ലാ വീടുകളിലും കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങളും, ക്ലോറിനേഷനും, എലിപ്പനി പ്രതിരോധ മരുന്ന് വിതരണവും സംഘടിപ്പിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച് രാജ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ.വി.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുശീല കുമാരി, എം.ഡി.സുമാദേവി, കെ.ഒ.സിനി, ഹിഷ ഹരിദാസ്, എച്ച്.ഹാരിസ്, അനിത ബൈജു, ഷൈലജ മോഹൻ, എ.ഡി.എസ്.ലീനാമോൾ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |