SignIn
Kerala Kaumudi Online
Sunday, 24 May 2026 1.45 AM IST

കരിയർ ഗൈഡൻസ് സെമിനാറും വിദ്യാ‌ർത്ഥികളെ അനുമോദിക്കലും 30ന്

news

നിലമ്പൂർ: കേരളകൗമുദി നിലമ്പൂർ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് സെമിനാറും പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാ‌ർത്ഥികളെ അനുമോദിക്കലും നിലമ്പൂർ ഐശ്വര്യ ഓഡിറ്റോറിയത്തിൽ മേയ് 30ന് വിപുലമായി നടത്തും. രാവിലെ 8.30 മുതൽ രജിസ്‌ട്രേഷൻ തുടങ്ങും. റോട്ടേറിയൻ ഡിസ്ട്രിക്ട് ഗവർണ്ണർ എം.ഡി ബിജോഷ് മാനുവൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ഡിസ്റ്റിക് അസിസ്റ്റന്റ് ഗവർണർ എം.ഷാനവാസ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. നിലമ്പൂർ റോട്ടറി ക്ലബ് പ്രസിഡണ്ട് എം.പി.സുധാകരൻ മുഖ്യപ്രഭാഷണം നടത്തും, സെക്രട്ടറി ഉസ്മാൻ തോരത്ത്, ട്രഷറർ സജി തോമസ് ആശംസകളർപ്പിക്കും. കേരളകൗമുദി യൂണിറ്റ് ചീഫ് സുമോദ് കാരാട്ടുതൊടി സ്വാഗതവും കേരളകൗമുദി അസിസ്റ്റന്റ് മാനേജർ സുബ്രഹ്മണ്യൻ നന്ദിയും പറയും. ഇന്റർനാഷണൽ മൊട്ടിവേഷണൽ ട്രെയിനർ അഡ്വ. എ.വി വാമൻ കുമാർ കരിയർ ഗൈഡൻസ് ക്ലാസെടുക്കും. പ്ലസ്ടു പരീക്ഷയിൽ ഉപരി പഠനത്തിന് അർഹത നേടിയ നിലമ്പൂർ താലൂക്കിലെ വിദ്യാർത്ഥികൾ കരിയർ ഗൈഡൻസ് പ്രോഗ്രാമിൽ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL