SignIn
Kerala Kaumudi Online
Sunday, 24 May 2026 1.46 AM IST

ഷെൽട്ടർ നവാഗത സംഗമം

news
ഷെൽട്ടർ അധ്യാപക സംഗമവും പുതിയ അംഗങ്ങൾക്കുള്ള സ്വീകരണവും പി വി സേതുമാധവൻ ഉദ്ഘാടനം ചെയ്യുന്നു

താനൂർ: വിരമിച്ച അദ്ധ്യാപകരുടെ സംഘടനയായ ഷെൽട്ടർ താനൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ധ്യാപക സംഗമവും പുതിയ അംഗങ്ങൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. താനൂർ ബി.ആർ.സി ഹാളിൽ നടന്ന പരിപാടി ജില്ലാ ഗവേണിംഗ് ബോഡി അംഗം പി.വി.സേതുമാധവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ഗോപിനാഥൻ അദ്ധ്യക്ഷനായി. ജില്ലാ എക്സിക്യുട്ടീവ് അംഗം ഇ.മുകുന്ദൻ നവാഗതരെ സ്വീകരിച്ചു. എ.കേശവൻ, ഷാജി കാക്കൂർ, സി.മോഹൻദാസ്, എം.വിശ്വനാഥൻ, കെ.ജി.രാധാമണി, പി.കിരാതമൂർത്തി, കെ.പി ബാലകൃഷ്ണൻ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി പി.പി.ബാലകൃഷ്ണൻ സ്വാഗതവും ടി.ഗോപാലൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL