SignIn
Kerala Kaumudi Online
Sunday, 24 May 2026 1.47 AM IST

ജില്ലാ നേതൃയോഗം

pkd

പാലക്കാട്: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ചില നയങ്ങൾ തിരുത്തപ്പെടേണ്ടതാണെന്ന് കേരള കോൺഗ്രസ് (എം) പാലക്കാട് ജില്ലാ കമ്മിറ്റിയിൽ പ്രവർത്തകരുടെ പൊതുവികാരം. ഇടതുപക്ഷ മുന്നണിയിലെ ചില നേതാക്കളുടെ ഏകാധിപത്യ സ്വഭാവവും, ഘടകകക്ഷികളോടുള്ള മോശമായ സമീപനവും, അർഹമായ അംഗീകാരമില്ലായ്മയും തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി എന്നും ജില്ലാ നേതൃയോഗം വിലയിരുത്തി.
ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കുശലകുമാർ അദ്ധ്യക്ഷനായി. കേരള കോൺഗ്രസ് (എം)സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ബേബി പാണ്ണൂച്ചിറ, എ.ശശിധരൻ, തോമസ് ജോൺ കാരുവള്ളിൽ, ബിജു പുലികുന്നേൽ, റെനി കരിമാലത്ത്, എ.പി മത്തായി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL