
വാളയാർ: വാളയാറിന്റെ സമഗ്ര പുരോഗതിക്കായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് വാളയാർ ഗ്രീൻ അന്റ് ക്ലീൻ എന്ന സംഘടന മുഖ്യമന്ത്രി വി.ഡി.സതീശന് നിവേദനം നൽകി. വാളയാറിൽ അന്തർ സംസ്ഥാന ബസ് ടെർമിനൽ വേണം. ഇതിന് ആർ.ടി.ഒയുടെ അധീനതയിലുള്ള സ്ഥലം ഉപയോഗപ്പെടുത്തണം. മേഖലയിലെ ടൂറിസം സാദ്ധ്യതകൾ ഉപയോഗപ്പെടുത്തണം. വനം വന്യജീവി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അതിർത്തിയിൽ ഫെൻസിംഗ് വേണം, ദേശീയ പാതയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് റോഡ് നിർമ്മിക്കാൻ വനം വകുപ്പിന്റെ സ്ഥലം വിട്ടു നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ഉന്നയിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |