SignIn
Kerala Kaumudi Online
Sunday, 24 May 2026 1.47 AM IST

പെ​രു​മു​ടി​യൂ​ർ റെ​യി​ൽ​വേ അ​ണ്ട​ർ​പാ​സ് നി​ർ​മ്മാ​ണം അ​വസാന​ഘ​ട്ട​ത്തി​ൽ

ptmbi

പ​ട്ടാ​മ്പി: പെ​രു​മു​ടി​യൂ​ർ ഗ​വ. ഓ​റി​യ​ന്റ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർത്​ഥി​ക​ൾ​ക്ക് ആശ്വാസം,​ റെ​യി​ൽ​വേ നി​ർ​മ്മി​ക്കു​ന്ന അ​ണ്ട​ർ​പാ​സി​ന്റെ ജോലികൾ അവസാന ​ഘ​ട്ട​ത്തി​ലെ​ത്തി. സ്കൂ​ളി​ലേ​ക്കു​ള്ള കു​ട്ടി​ക​ളു​ടെ യാ​ത്ര വ​ള​രെ ക്ലേ​ശ​ക​ര​മാ​യി​രു​ന്നു. അ​ഞ്ച് മു​ത​ൽ പ്ല​സ് ടു ​വ​രെ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ഗ​വ​. ഓ​റി​യ​ന്റ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​യും തൊ​ട്ട​ട​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ശ്രീ ​നീ​ല​ക​ണ്ഠ ശ​ർ​മ്മ ലോ​വ​ർ പ്രൈ​മ​റി സ്കൂ​ളി​ലേ​യും കു​ട്ടി​ക​ൾ​ക്ക് റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ച് ക​ട​ന്ന് സ്കൂ​ളി​ലെ​ത്തേ​ണ്ട സ്ഥി​തി​യാ​യി​രു​ന്നു. എ​ൽ.​പി സ്കൂ​ളി​ലെ മൂ​ന്ന് വ​യസു മു​ത​ലു​ള്ള പ്രീ ​പ്രൈ​മ​റി കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ സ്കൂ​ളി​ലെ​ത്താ​ൻ റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്ക​ണ​മെ​ന്ന​ത് അ​ദ്ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ഉ​ള്ളി​ലെ വ​ലി​യ ആ​ശ​ങ്ക​യാ​യി​രു​ന്നു. ആ ​ഭ​യ​ത്തി​നാ​ണ് റെ​യി​ൽ​വേ ട്രാ​ക്കി​ന് കീ​ഴി​ലെ അ​ണ്ട​ർ​പാ​സ് യാ​ഥാ​ർത്​ഥ്യ​മാ​കു​ന്ന​തി​ലൂ​ടെ വി​രാ​മ​മാ​കു​ന്ന​ത്.

സ്കൂ​ളി​ലേ​ക്കു​ള്ള ഈ ​വ​ഴി​യി​ൽ മൂ​ന്ന് വി​ദ്യാ​ർത്​ഥി​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ദാ​രു​ണ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്കൂ​ളും പി.​ടി.​എ​യും പൂ​ർ​വ വി​ദ്യാ​ർത്​ഥി​ക​ളും നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് അ​ണ്ട​ർ പാ​സ് യാ​ഥാ​ർത്​ഥ്യ​മാ​ക്കാ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. റെ​യി​ൽ​വേ​യും ഈ ​ആ​വ​ശ്യ​ത്തോ​ട് അ​നു​ഭാ​വ​പൂ​ർ​വ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ച്ച​തു​കൊ​ണ്ടാ​ണ് 95.36 ല​ക്ഷം രൂ​പ ചെ​ല​വി​ൽ അ​ണ്ട​ർ​പാ​സ് അ​നു​വ​ദി​ക്ക​പ്പെ​ട്ട​ത്.

പു​തി​യ അദ്​ധ്യ​യ​ന വ​ർ​ഷം സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​മ്പാ​യി പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​മെ​ന്ന് പെ​രു​മു​ടി​യൂ​ർ ഗ​വ. ഓ​റി​യ​ന്റ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ നാ​രാ​യ​ണ​ൻ കു​ട്ടി, എ​ച്ച്.​എം ഇ​ൻ ചാ​ർ​ജ് ടി.​കെ. നി​ഷാ​ദ്, പി.​ടി.​എ പ്ര​സി​ഡ​ന്റ് എം. ​മൊ​യ്തീ​ൻ കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്റ് കെ. ​സു​കു​മാ​ര​ൻ, എ​ച്ച്.​എ​സ് വി​ഭാ​ഗം സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി.​ടി. സൈ​നു​ദ്ദീ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL