
പാമ്പാക്കുട: ദീർഘകാല സേവനത്തിനുശേഷം വിരമിക്കുന്ന മടേക്കാവ് അങ്കണവാടിയിലെ കെ.പി. പെണ്ണമ്മ, പിറവം സൗത്ത് സെന്ററിലെ ഹെൽപ്പർ പി.എൻ. ശാന്ത എന്നിവർക്ക് അങ്കണവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി. പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ ബാബു ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോമോൾ ജോയി അദ്ധ്യക്ഷയായി. പാമ്പാക്കുട ബ്ലോക്കിൽനിന്ന് വിരമിക്കുന്ന സി.ഡി.പി.ഒ ശ്രീദേവിയെ ചടങ്ങൽ ആദരിച്ചു. പഞ്ചായത്ത്അംഗം അനന്തപദ്മനാഭൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ദർശന, ത്സാൻസി, ശാരദ, മായ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
