SignIn
Kerala Kaumudi Online
Sunday, 03 May 2026 9.16 PM IST

ഊട്ടിയിലേക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; മൂന്നരവയസുകാരൻ ഉൾപ്പടെ മൂന്നുപേർക്ക് ദാരുണാന്ത്യം

Increase Font Size Decrease Font Size Print Page

accident

ബംഗളൂരു: ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് മലയാളികൾക്ക് ദാരുണാന്ത്യം. കർണാടക ഗുണ്ടൽപേട്ടിന് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ ഏഴംഗസംഘമാണ് അപകടത്തിൽപ്പെട്ടത്.

കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45), മോഹിസ് സിദാൻ (മൂന്നര) എന്നിവരാണ് മരിച്ചത്. ഗുണ്ടൽപേട്ടിൽ നിന്ന് ഏകദേശം പത്തുകിലോമീറ്റർ അകലെവച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്ന നിലയിലായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് ഏറെ പരിശ്രമിച്ചാണ് കാർ വെട്ടിപൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, CAR, ACCIDENT, OOTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.