
വാഷിംഗ്ടൺ: യു.എസിലേക്ക് അനധികൃതമായി കുടിയേറി, പിന്നീട് വൈദികനായി മാറിയ എൽ സാൽവഡോർ വംശജൻ എവലിയോ മെൻജിവർ അയാലയെ (55) ബിഷപ്പായി നിയമിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. വെസ്റ്റ് വിർജീനിയയിലെ വീലിംഗ് ചാൾസ്റ്റണിലാണ് നിയമനം. വാഷിംഗ്ടൺ അതിരൂപതയിലെ സഹായ മെത്രാൻ ആയിരുന്ന എവലിയോ, യു.എസ് ചരിത്രത്തിലെ ആദ്യ എൽ സാൽവഡോർ വംശജനായ ബിഷപ്പാണ്. അതേ സമയം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുദ്ധ, കുടിയേറ്റ നയങ്ങളിൽ മാർപാപ്പ വിമർശനം തുടരുന്നതിനിടെയാണ് നിയമനം എന്നത് ശ്രദ്ധേയമാണ്. എൽ സാൽവഡോറിലെ ആഭ്യന്തര യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട എവലിയോ 1990ലാണ് യു.എസിലെത്തിയത്. 2006ൽ പൗരത്വം ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |