SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.20 PM IST

കോളടിച്ചു മക്കളേ, റമദാൻ മാസത്തിൽ ആഴ്ചയിൽ മൂന്ന് ദിനം അവധി നൽകി ഗൾഫ് രാജ്യം; ബാധകമാകുക ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക്

Increase Font Size Decrease Font Size Print Page
holiday

അബുദാബി: റമദാൻ മാസത്തിൽ അവധികളുടെ പെരുമഴയുമായി യു എ ഇ നഗരമായ അൽ ഖുവൈനി. ആഴ്ചയിൽ മൂന്ന് ദിവസമാണ് അവധി നൽകിയിരിക്കുന്നത്. നഗര ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയാണ് ഉത്തരവിറക്കിയിരിക്കുന്നത്.

സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ഉത്തരവ് ബാധകം. പ്രവൃത്തി ദിനങ്ങളിലെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. തിങ്കൾ മുതൽ വ്യാഴം വരെയാണ് പ്രവൃത്തി ദിനം. ഈ ദിവസങ്ങളിൽ രാവിലെ ഒൻപതര തൊട്ട് ഉച്ചയ്ക്ക് രണ്ടരവരെയായിരിക്കും പ്രവർത്തന സമയം.


യു എ ഇയിലെ മറ്റ് എമിറേറ്റുകളും റമദാൻ മാസം പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം നൽകിയതായും സൂചനയുണ്ട്.

TAGS: RAMADAN MONTH, GULF COUNTRY, PRAVASI, HOLIDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY